Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightദുബൈയിൽ കുത്തേറ്റ്​...

ദുബൈയിൽ കുത്തേറ്റ്​ മരിച്ച യുവാവിന്‍റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും

text_fields
bookmark_border
ദുബൈയിൽ കുത്തേറ്റ്​ മരിച്ച യുവാവിന്‍റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും
cancel
camera_alt

ജസീൽ

ദുബൈ: സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനിടെ ദുബൈയിൽ കുത്തേറ്റ് മരിച്ച കോഴിക്കോട് സ്വദേശി ജസീലിന്‍റെ മൃതദേഹം വ്യാഴാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകു​മെന്ന്​ ബന്ധുക്കളും സാമൂഹിക പ്രവർത്തകരും അറിയിച്ചു. ഈ മാസം 18ന്​ ദുബൈ അൽഖൂസിലെ താമസസ്ഥലത്തുണ്ടായ സംഘർഷത്തിലാണ്​ കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) കുത്തേറ്റ്​ മരണപ്പെടുന്നത്​.

മൃതദേഹം വ്യാഴാഴ്ച ഷാർജ എയർപോർട്ടിൽ നിന്ന് നാട്ടിലേക്ക് പോകുവാനുള്ള നടപടികൾ പൂർത്തിയായെന്ന് പ്രവാസി ഇന്ത്യയുടെ സാമൂഹിക പ്രവർത്തകൻ ലബീബ് കുന്നക്കാവ് അറിയിച്ചു.

ദുബൈ പൊലീസ് നടത്തിയ അന്വേഷണത്തിനും പോസ്റ്റ്‌മോർട്ടം നടപടികൾക്കും ശേഷം ബുധനാഴ്ച ഉച്ചയോടെയാണ് മരണ സർട്ടിഫിക്കറ്റ് തയ്യാറായത്. നിലവിൽ ദുബൈ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം എംബാമിങ്​ നടപടികൾ പൂർത്തിയാക്കി വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiexpatriateMurder Case
News Summary - Body of youth stabbed to death in Dubai to be flown home on Thursday.
Next Story