Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദ്യാർഥികൾക്കായി അവസാന വീഡിയോ പങ്കുവെച്ച് ഏവിയേഷൻ ട്രെയിനർ ജീവനൊടുക്കി; വിഷാദരോഗം അലട്ടിയിരുന്നതായി സന്ദേശം

text_fields
bookmark_border
obit
cancel

തിരുവനന്തപുരം: ട്രെയിനിനു മുന്നില്‍ ചാടി അധ്യാപകന്‍ ജീവനൊടുക്കി. ഏവിയേഷന്‍ ട്രെയിനറായിരുന്ന തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ജോഷ്മിന്‍ (36) ആണ് മരിച്ചത്. പഠിപ്പിച്ച വിദ്യാര്‍ഥികള്‍ക്കായി വിഡിയോ പങ്കുവച്ച ശേഷമാണ് ജോഷ്മിന്‍ ജീവനൊടുക്കിയത്.

കടുത്ത വിഷാദരോഗം അലട്ടിയിരുന്നതായും മരുന്ന് കഴിച്ചുള്ള ജീവിതം ദുസ്സഹമായതിനാലാണ് ഈ കടുംകൈ ചെയ്യുന്നതെന്നും അദ്ദേഹം അവസാനമായി പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. വിദ്യാർഥികളോട് ഏറെ സ്നേഹത്തോടെ സംസാരിച്ച ശേഷമാണ് ജോഷ്മിൻ ജീവനൊടുക്കിയത്. കഴക്കൂട്ടം കളത്തൂരിൽ താമസിച്ചിരുന്ന കിളിമാനൂർ സ്വദേശി ജോഷ്മിന്റെ മൃതദേഹം മഞ്ചാടിമൂട് റെയിൽവേ ഗേറ്റിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്.

'എന്‍റെ പിള്ളേരുടെ കൂടെ ഇരുന്നപ്പോഴാണ് ഏറ്റവും സന്തോഷിച്ചത്. ആത്മാര്‍മായി സ്നേഹിച്ചത് പിള്ളേരാണ്. നിങ്ങളോട് പറയാനുള്ളത് പറഞ്ഞു തീര്‍ക്കാലോ ... ഞാന്‍ പോവുകയാണ് മക്കളേ.. ഡിപ്രഷന്‍ ബാധിച്ചു. നിങ്ങളെ മോട്ടിവേറ്റ് ചെയ്ത ഞാനിങ്ങനെ ചെയ്തല്ലോ എന്ന് ചിന്തിക്കരുത്. മരുന്ന് കഴിച്ച് ജീവിക്കാന്‍ സാധിക്കില്ല. കയ്യീന്ന് പോയതുകൊണ്ടണ്. ഇതൊരു പരിഹാരമല്ല', എന്ന് ജോഷ്മിന്‍ പറഞ്ഞു. 'നല്ല ശീലം, നല്ല റീലേഷന്‍ഷിപ്പ് എന്നിവ വേണം. മനസുകൊണ്ട് സ്നേഹിച്ചോ ആത്മാവ് കൊണ്ട് സ്നേഹിക്കരുത്. എപ്പോഴെങ്കിലും അവര്‍ നഷ്ടപ്പെട്ടാല്‍ ആത്മാവില്ലതായി പോകും' എന്നും ജോഷ്മിന്‍ വിഡിയോയില്‍ പറയുന്നു.

സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, മരണത്തിലേക്ക് നയിച്ച കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Aviation Trainer Dies by Suicide; Shares Final Video Message for Students
Next Story