Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKozhikodechevron_rightതൊട്ടിൽപാലം സ്വദേശി...

തൊട്ടിൽപാലം സ്വദേശി ബഹ്​റൈനിൽ നിര്യാതനായി

text_fields
bookmark_border
തൊട്ടിൽപാലം സ്വദേശി ബഹ്​റൈനിൽ നിര്യാതനായി
cancel

മനാമ: കോഴിക്കോട്​ തൊട്ടിൽപാലം ഇല്ലത്ത്​ പോക്കറി​െൻറ മകൻ ഇല്ലത്ത്​ അബ്​ദുല്ല (52) ബഹ്​റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. 35 വർഷമായി മുഹറഖിലെ സ്വ​േദശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്​തുവരികയായിരുന്നു.

അടുത്ത ദിവസം നാട്ടിലേക്ക്​ പോകാനുളള തയാറെടുപ്പുകൾ നടത്തിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ ശാരീരിക അസ്വസ്​ഥത അനുഭവപ്പെട്ടതിനെതുടർന്ന്​ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഉടൻ ശൈഖ്​ സൽമാൻ ഹെൽത്​ സെൻററിൽ പ്രവേശിപ്പിക്കുകയും നില ഗുരുതരമായതിനെതുടർന്ന്​ ആംബുലൻസിൽ കിംഗ്​ ഹമദ് ഹോസ്​പിറ്റലിലേക്ക്​ മാറ്റുകയുമായിരുന്നു.

മൃതദേഹം കിങ് ​ ഹമദ്​ ഹോസ്​പിറ്റൽ മോർച്ചറിയിൽ. മ​ൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനുളള ശ്രമങ്ങൾ നടക്കുന്നതായി സാമൂഹിക പ്രവർത്തകൻ കരീം കുളമുള്ളതിൽ അറിയിച്ചു.

മാതാവ്​ ഫാത്തിമ (പാത്തു). ഭാര്യ: നുസൈബ തൂണേരി. മക്കൾ: നുഫൈൽ, ഫിദ ഫജർ, നാഫിദ്. സഹോദരങ്ങൾ: മുനീർ, സുബൈർ (ബഹ്​റൈൻ), ജമീല, സുലൈഖ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaManamaObit NewsObit NewsThottilpalamThottilpalam
Next Story