അബ്ദുൽ അസീസ് പാലാട്ട് നിര്യാതനായി
text_fieldsഅബ്ദുൽ അസീസ് പാലാട്ട്
കുവൈത്ത് സിറ്റി: ദീർഘകാലമായി കുവൈത്തിൽ പ്രവാസിയും ബിസിനസുകാരനുമായ നടക്കാവ് പാലാട്ട് ഹൗസിൽ അബ്ദുൽ അസീസ് പാലാട്ട് (64) കുവൈത്തിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് മരണം. കുവൈത്തിലെ അൽറായി, ഫർവാനിയ എന്നിവിടങ്ങളിലെ ജ്വല്ലറിയും ഫഹാഹീൽ, ഉമ്മുൽഖൈൻ എന്നിവിടങ്ങളിൽ ഹോട്ടലുകളും നടത്തിവരുകയായിരുന്നു.
മറ്റു നിരവധി ബിസിനസ് സ്ഥാപനങ്ങളിൽ പങ്കാളിയുമാണ്. കുവൈത്തിൽ സാമൂഹിക, സാംസ്കാരിക, സേവനരംഗത്തും സജീവമായിരുന്നു. കോഴിക്കോട് ഈസ്റ്റ് നടക്കാവ് സ്വദേശിയാണ്. കുവൈത്തിൽ ഹവല്ലിയിലായിരുന്നു താമസം. ഭാര്യ: ഹൈറുന്നീസ. മക്കൾ: ജുനൈദ്, മിക്ദാത്, ദിയൂഫ് (മൂവരും കുവൈറ്റ്), ഫിദ (ഖത്തർ), ആമിന. മരുമക്കൾ: യഹിയ്യ (എലത്തൂർ), ആർസു (പന്നിയങ്ങര), ലുബ്ന, ഹൈഫ, അമീറ. സഹോദരങ്ങൾ: നഫീസ, ആയിഷബി, സക്കീന, പരേതനായ മുഹമ്മദ്. സിയസ്കൊ മെംബർ വി.പി. മായിൻ കോയയുടെ സഹോദരിയുടെ ഭർത്താവാണ്. മൃതദേഹം തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.
മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് നടക്കാവ് സി.എച്ച് പള്ളിയിലും 11.30ന് എലത്തൂർ ജുമാമസ്ജിദിലും. ഖബറടക്കം എലത്തൂർ ഖബർസ്ഥാനിൽ. നിര്യാണത്തിൽ കുവൈത്തിലെ വിവിധ മേഖലകളിലുള്ളവർ അനുശോചിച്ചു. കുവൈത്തിലെ എല്ലാ സംഘടനകളുമായും മലയാളികളുമായും അടുത്തബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു അബ്ദുൽ അസീസ് പാലാട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

