കോഴിക്കോട്: ജില്ല കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റും മുൻ കൗൺസിലറുമായ ഇറമാക്ക വീട്ടിൽ ഇ.വി. ഉസ്മാൻ കോയ (78) ഫ്രാൻസിസ് റോഡ് 'രഹന മൻസിലി'ൽ നിര്യാതനായി. സാമൂഹിക - സാംസ്കാരിക - രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു.
കോഴിക്കോട് പൗരസമിതി ചെയർമാൻ, കേരള ഹാർട്ട് കെയർ സൊസൈറ്റി ട്രഷറർ, ഖാസി ഫൗണ്ടേഷൻ പ്രസിഡന്‍റ്, മാപ്പിള സോങ് ലവ്വേർസ് പ്രസിഡന്‍റ്, കുറ്റിച്ചിറ യുവഭാവന പ്രസിഡന്‍റ്, കെ. ഡി.എഫ്.എ മുൻ വൈസ് പ്രസിഡന്‍റ്, എം.എം.ഒ.എസ്.എ മുൻ വൈസ് പ്രസിഡന്‍റ്, ഫ്രാൻസിസ് റോഡ് െറസിഡൻസ് അസോസിയേഷൻ പ്രസിഡന്‍റ്, തെക്കെപ്പുറം െറസിഡൻസ് കോഓഡിനേഷൻ അഡ്വൈസർ, സിയെസ്കോ സീനിയർ സിറ്റിസൺ ഫോറം മുൻ വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: പത്തായപുരയിൽ സുഹറ. മക്കൾ: ഫാത്തിമ, രഹന, തെസ്നീം, സീമ, റിജുന, ഫർസീന. മരുമക്കൾ: പള്ളി വീട്ടിൽ അബ്ദുന്നാസർ, മുസ്ലിയാരകത്ത് മൊയ്തീൻകുഞ്ഞി (കുവൈറ്റ്), കോശാനി വീട്ടിൽ അബ്ദുൽ ഹമീദ് (ടീം തായ്), പൊന്മാണിച്ചികം ഫൗസിദ്, പാലാട്ട് ഫവാസ് (ദമ്മാം). സഹോദരങ്ങൾ: ഇ.വി. മുസ്തഫ, ഇ.വി. ലത്തീഫ്, സൈനബി, മറിയംബി, സുബൈദ, ബിച്ചു, പരേതനായ ഇ.വി. അഹമ്മദ് കോയ, കദീശബി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച വൈകീട്ട് 4.35ന് പരപ്പിൽ ശാദുലി പള്ളിയിൽ.
ഇ.വി. ഉസ്മാൻ കോയയുടെ നിര്യാണത്തിൽ സർവകക്ഷി അനുശോചന യോഗം വൈകുന്നേരം ഏഴിന് ഫ്രാൻസിസ് റോഡ് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടക്കും.