ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
text_fieldsഇസ്മയിൽ
ചാമംപതാൽ: എസ്.ബി.ടി ജങ്ഷനിൽ സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. ചാമംപതാൽ കുളത്തുങ്കൽ ഇസ്മയിലാണ് (62) മരിച്ചത്.
ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. കാനം ഭാഗത്തുനിന്ന് ചാമംപതാലിലേക്ക് വരുകയായിരുന്ന ഇസ്മയിൽ സഞ്ചരിച്ച സ്കൂട്ടറിൽ മണിമല റോഡിൽെവച്ച് കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇസ്മയിലിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം വാഴൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു. ഭാര്യ: സലീന.
മക്കൾ: നജീബ്, അൻസൽന, ജെസില. മരുമക്കൾ: ഷബാന, കബീർ, ജാഫർ. പരിക്കേറ്റ ബൈക്ക് യാത്രികരായ പത്തനംതിട്ട സ്വദേശികളെ കോട്ടയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിക്കത്തോട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

