Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKottayamchevron_rightമകളെ...

മകളെ യാത്രയാക്കാനെത്തിയ പിതാവ് ട്രെയിനില്‍നിന്ന്​ വീണ് മരിച്ചു; മകള്‍ക്ക് ഗുരുതര പരിക്ക്​

text_fields
bookmark_border
മകളെ യാത്രയാക്കാനെത്തിയ പിതാവ് ട്രെയിനില്‍നിന്ന്​ വീണ് മരിച്ചു; മകള്‍ക്ക് ഗുരുതര പരിക്ക്​
cancel

ചങ്ങനാശ്ശേരി: മകളെ യാ​ത്രയാക്കാനെത്തിയ പിതാവ് ട്രെയിനില്‍നിന്ന്​ കാല്‍വഴുതി വീണ്​ മരിച്ചു. പിതാവ് അപകടത്തില്‍പെടുന്നതുകണ്ട് ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍നിന്ന് വീണ് മകൾക്കും​ ഗുരുതരമായി പരിക്കേറ്റു.

പാലാത്രച്ചിറ പാലാത്ര അലക്‌സ് സെബാസ്റ്റ്യനാണ്​ (വിമുക്തഭടൻ, ജോമിച്ചന്‍ -62) മരിച്ചത്. മകള്‍ അന്‍സക്കാണ് ​(21) പരിക്ക്. ചൊവ്വാഴ്ച വൈകീട്ട് 4.30ന് ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനിലാണ് നാടിനെ നടുക്കിയ സംഭവം. എറണാകുളം രാജഗിരി കോളജിലെ എന്‍ജിനീയറിങ്​ വിദ്യാര്‍ഥിനിയായ അന്‍സയെ ​ഐലന്‍ഡ്​​ എക്‌സ്​പ്രസില്‍ കൊച്ചിയിലേക്ക്​ കയറ്റിവിടാനെത്തിയതായിരുന്നു അലക്‌സ്. ലഗേജുകള്‍ വെച്ചശേഷം തിരിച്ചിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ ട്രെയിന്‍ വിടുകയും അലക്​സ് സെബാസ്റ്റ്യന്‍ കാല്‍വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേക്ക്​ വീഴുകയുമായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

ഉടൻ യാത്രക്കാർ അപായച്ചങ്ങല വലിച്ച്​ ട്രെയിൻ നിർത്തി. ഇതിനിടെ, സെബാസ്റ്റ്യന്‍ അപകടത്തില്‍പെട്ടതായി കണ്ട അന്‍സ ട്രെയിനില്‍നിന്നും ഇറങ്ങാന്‍ ശ്രമിക്കവേ പ്ലാറ്റ്‌ഫോമിലേക്ക്​ വീഴുകയായിരുന്നു. അലക്​സ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. അന്‍സയെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ അടിയന്തര ശുശ്രൂഷ നല്‍കിയശേഷം ചെത്തിപ്പുഴ സെന്‍റ്​ തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലക്‌സിന്‍റെ ഭാര്യ മറിയാമ്മ. മകന്‍: അമല്‍ (ദുബൈ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - Old man fell off the train and died
Next Story