എം.എൽ.എ സി.കെ ആശയുടെ പിതാവ് കുഴഞ്ഞുവീണ് മരിച്ചു
text_fieldsവൈക്കം: എം.എൽ.എ സി.കെ ആശയുടെ പിതാവും വൈക്കത്തെ സി.പി.ഐ നേതാവുമായ പരുത്തുമുടി കണാകേരിൽ കെ. ചെല്ലപ്പൻ (റിട്ട. ആരോഗ്യ വകുപ്പ് -82) നിര്യാതനായി.
കഴിഞ്ഞ ദിവസം അന്തരിച്ച തകിൽ വിദ്വാൻ കരുണാമൂർത്തിയുടെ സംസ്കാരചടങ്ങിൽ പങ്കെടുത്ത ശേഷം ടി.കെ മാധവൻ സ്ക്വയറിലെ പാർട്ടി മണ്ഡലം കമ്മറ്റി ഓഫീസിലെത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.
ദീർഘകാലം സി.പി.ഐ വൈക്കം മണ്ഡലം കമ്മറ്റിയംഗം, ടൗൺ, ഉദയനാപുരം ലോക്കൽ കമ്മറ്റികളുടെ സെക്രട്ടറി, ജോയിന്‍റ് കൗൺസിൽ, ജില്ല കൗൺസിൽ അംഗം, ബി.കെ.എം.യു താലൂക്ക് വൈസ് പ്രസിഡന്‍റ്, കെ.പി.എം.എസ് യൂനിയൻ സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ഭാസുരാംഗി (തലയാഴം വലിയ കാട്ടിത്തറ കുടുംബാംഗം). മകൻ: സി.കെ അനീഷ് (ജലഗതാഗത വകുപ്പ്, വൈക്കം). മരുമക്കൾ: രാജേഷ് (ജലഗതാഗത വകുപ്പ്, വൈക്കം), മാലിനി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.

