Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപിന്‍വാതില്‍ തകര്‍ത്ത്...

പിന്‍വാതില്‍ തകര്‍ത്ത് മോഷണം നടത്തുന്നയാള്‍ പിടിയില്‍

text_fields
bookmark_border
പിന്‍വാതില്‍ തകര്‍ത്ത് മോഷണം നടത്തുന്നയാള്‍ പിടിയില്‍
cancel
camera_alt

സെല്‍വകുമാര്‍

രാമപുരം: വീട്ടില്‍ ആളുകളില്ലാത്ത സമയം നോക്കി പിന്‍വാതില്‍ തകര്‍ത്ത് മോഷണം നടത്തുന്നയാള്‍ പിടിയില്‍. തൊടുപുഴ കോലാനി പാറക്കടവില്‍ താമസിക്കുന്ന തൃക്കയില്‍ സെല്‍വകുമാര്‍ (സുരേഷ് -47) ആണ് രാമപുരം പൊലീസി​െൻറ പിടിയിലായത്.

കഴിഞ്ഞ ആറിന് രാത്രിയില്‍ രാമപുരം നെല്ലിയാനിക്കുന്നിന് സമീപം കണ്ടത്തിന്‍കുടിയില്‍ ഉഷയുടെ വീടി​െൻറ പിന്‍വാതില്‍ കുത്തിത്തുറന്ന് എട്ടുപവന്‍ സ്വര്‍ണം കവര്‍ന്ന് കടന്നുകളയുകയായിരുന്നു. രാമപുരം പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടയില്‍ ഇലഞ്ഞിയില്‍വെച്ച് പ്രതി പിടിയിലായി.

ചോദ്യം ചെയ്യലില്‍ അമ്പതോളം മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മോഷണത്തില്‍നിന്ന്​ ലഭിക്കുന്ന പണംകൊണ്ട് ബംഗളൂരു അടക്കം വന്‍ പട്ടണങ്ങളില്‍പോയി ഹോട്ടലുകളില്‍ മുറിയെടുത്ത് സുഖജീവിതമായിരുന്നു പ്രതിയുടെ രീതി. പാലാ ഡിവൈ.എസ്.പി ബൈജു, രാമപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അജേഷ്‌കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ പി.യു. സെബാസ്​റ്റ്യന്‍, സിബി കെ.തങ്കപ്പന്‍, റെജി കൃഷ്ണകുമാര്‍ എന്നിവർ അന്വേഷണത്തിന്​ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramapuram
Next Story