കോട്ടയം സ്വദേശിനി റിയാദിൽ നിര്യാതയായി
text_fieldsറിയാദ്: അസുഖ ബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിച്ച കോട്ടയം സ്വദേശിനി റിയാദിൽ നിര്യാതയായി. മുണ്ടക്കയം പൊൻകുന്നം സ്വദേശിനി വട്ടിക്കുഴിയിൽ ബീന തോമസ് (41) ആണ് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്. റിയാദിലെ അൽഅനൂഫ ക്ലീനിങ് കമ്പനിയിൽ ജീവനക്കാരിയായ ബീനക്ക് നേരത്തെ ഗർഭാശയാർബുദം ബാധിച്ചിരുന്നു. ശസ്ത്രക്രിയക്ക് വിധേയയാകുകയും സുഖം പ്രാപിക്കുകയും ചെയ്തിരുന്നു. ശേഷമാണ് റിയാദിൽ േജാലിക്കെത്തിയത്.
നാലുവർഷമായി റിയാദിൽ ജോലി ചെയ്യുന്ന ബീന ഒരു വർഷം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി മടങ്ങിയെത്തിയത്. നാല് ദിവസം മുമ്പ് അസുഖമുണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. അന്ന് തന്നെ മരണം സംഭവിച്ചു.
ഭർത്താവ് സാബുവും രണ്ട് മക്കളും നാട്ടിലാണ്. റിയാദ് ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച ഉച്ചക്ക് ശേഷം കൊച്ചിയിലേക്ക് പുറപ്പെടുന്ന സൗദി എയർലൈൻസ് വിമാനത്തിൽ കൊണ്ടുപോകും. നടപടികൾ പൂർത്തീകരിക്കാൻ കമ്പനി സൂപ്പർവൈസർ സുനിതയും സാമൂഹിക പ്രവർത്തകൻ തെന്നല മൊയ്തീൻ കുട്ടിയുമാണ് പ്രവർത്തന രംഗത്തുണ്ടായിരുന്നത്.

