ഏണിയിൽ നിന്ന് വീണ് കേബിൾ ടി.വി ജീവനക്കാരൻ മരിച്ചു
text_fieldsകറുകച്ചാൽ: ജോലിക്കിടെ ഏണിയിൽനിന്ന് തെന്നിവീണ് കേബിൾ ടി.വി ജീവനക്കാരൻ മരിച്ചു. പുത്തൂരം കേബിൾ ടി.വി നെറ്റ്വർക്കിലെ ജീവനക്കാരൻ കറുകച്ചാൽ ബംഗ്ലാംകുന്നിൽ പുത്തൻപുരയിൽ രാജെൻറ മകൻ പി.ആർ. രാജേഷാണ് (30) മരിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ കറുകച്ചാൽ ചിറയ്ക്കൽ മക്കൊള്ളി കവലയിലായിരുന്നു അപകടം.
33 കെ.വി വൈദ്യുതി പോസ്റ്റിൽ ഏണിചാരി അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് സംഭവം. തലയടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗൾഫിലായിരുന്ന രാജേഷ് കഴിഞ്ഞ ജൂലൈയിലാണ് നാട്ടിൽ മടങ്ങിയെത്തിയത്. മാതാവ്: സുകുമാരി. ഭാര്യ: രേഷ്മ. മകൻ: അദ്വൈത്.

