Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോട്ടയം സ്വദേശി റിയാദിൽ ഉറക്കത്തിൽ മരിച്ചു
text_fieldsbookmark_border
റിയാദ്: മലയാളി റിയാദിലെ താമസസ്ഥലത്ത് ഉറക്കത്തിൽ മരിച്ചു. കോട്ടയം വൈക്കം കോൺങ്കണ്ടൂർ അയാർകുന്നം മദർതെരേസ കോളനിയിൽ ചക്കാലക്കൽ ബെന്നി (52) ആണ് റിയാദ് മലസ് എക്സിറ്റ് 16-ലെ താമസസ്ഥലത്ത് മരിച്ചത്.
25 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സ്മിത ബെന്നി, മക്കൾ: ആൻറണി ബെന്നി, അമിലിൻ ബെന്നി, എഡ്വിൻ ബെന്നി.
മരണാനന്തര നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ആക്റ്റിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, റിയാദ് നിലമ്പൂർ, ജാഫർ ഹുദവി, ഹനീഫ മുതുവല്ലൂർ, ഗഫൂർ പെരിങ്ങാവ് എന്നിവർ രംഗത്തുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
Next Story

