കൊയ്ത്തുകഴിഞ്ഞ പാടത്ത് രണ്ടര വയസ്സുകാരൻ മുങ്ങി മരിച്ചു
text_fieldsകുമരകം (കോട്ടയം): കൊയ്ത്തുകഴിഞ്ഞ് മൂന്ന് ദിവസം മുമ്പ് വെള്ളം കയറ്റിയ മാടപ്പള്ളിക്കാട് പാടശേഖരത്ത് രണ്ടര വയസ്സുകാരൻ മുങ്ങി മരിച്ചു. ചെങ്ങളം നാലുപറയിൽ വീട്ടിൽ പ്രശാന്ത് -കാർത്തിക ദമ്പതികളുടെ മകൻ ആരൂഷാണ് മരിച്ചത്. തിങ്കളാഴ്ച 11.30ഓടെയാണ് സംഭവം. കാണാതായ കുട്ടിയെ തിരയുന്നതിനിടെ അമ്മയും അയൽവാസിയുമാണ് നെൽപാടത്ത് ആദ്യം വസ്ത്രം കണ്ടത്.
തുടർന്നാണ് അപകടവിവരം അറിയുന്നത്. വെള്ളംകയറ്റിയതോടെ പാടശേഖരത്ത് ധാരാളം താറാവുകൂട്ടങ്ങളും എത്തിയിരുന്നു. പാടത്തിെൻറ ഭാഗത്തേക്ക് കുട്ടി സാധാരണ വരാറില്ലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. സഹോദരി: അനാമിക. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

