Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മീൻ വളർത്തൽ കുളത്തിൽ യുവാവ് ഷോക്കേറ്റ് മരിച്ചനിലയിൽ

text_fields
bookmark_border
സ്വകാര്യവ്യക്തിയുടെ മീൻ വളർത്തൽ കേന്ദ്രത്തിൽ ജോലിക്കെത്തിയതായിരുന്നു വിനോദ്
മീൻ വളർത്തൽ കുളത്തിൽ യുവാവ് ഷോക്കേറ്റ് മരിച്ചനിലയിൽ
cancel
camera_alt

വി​നോ​ദ്

Listen to this Article

ശാസ്താംകോട്ട: മീൻ വളർത്തുന്ന കുളത്തിൽ യുവാവിനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കാരാളിമുക്ക് കണത്താർകുന്നം ഉത്രാടം വീട്ടിൽ വിനോദ് (40) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

സ്വകാര്യവ്യക്തിയുടെ മീൻ വളർത്തൽ കേന്ദ്രത്തിൽ ജോലിക്കെത്തിയതായിരുന്നു വിനോദ്. മീൻ വളർത്തൽ കേന്ദ്രത്തിന് ചുറ്റും സ്ഥാപിച്ചുന്ന വൈദ്യുതികമ്പിയിൽനിന്ന് ഷോക്കേറ്റതാകാമെന്ന് സംശയിക്കുന്നു.

ജനവാസ കേന്ദ്രത്തിന് സമീപത്തുള്ള മീൻ വളർത്തൽ കേന്ദ്രത്തിൽ അനധികൃതമായാണ് വൈദ്യുതി ഉപയോഗിച്ചതെന്ന് ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് പഞ്ചായത്തിലും വൈദ്യുതി വകുപ്പിലും പ്രദേശവാസികൾ പരാതി നൽകിയിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. വർക്ക്ഷോപ് ജോലിക്കാരനായിരുന്ന വിനോദ് ജോലി കുറവായതു കാരണമാണ് മീൻവളർത്തൽ കേന്ദ്രത്തിലെത്തിയത്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: ശുഭ. മക്കൾ: അഭിമന്യു, ധ്രുവൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young man found dead by shock in fishpond
Next Story