Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightകിണർ...

കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു; മൃതദേഹം പുറത്തെടുത്തത് എട്ടുമണിക്കൂറിന് ശേഷം

text_fields
bookmark_border
കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു; മൃതദേഹം പുറത്തെടുത്തത് എട്ടുമണിക്കൂറിന് ശേഷം
cancel
Listen to this Article

കുണ്ടറ: കിണർ വൃത്തിയാക്കി തിരിച്ച് കയറുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു. ഇരിമ്പനങ്ങാട് കൊച്ചു തുണ്ടിൽ വീട്ടിൽ ഗിരീഷ് കുമാർ (47) ആണ് മരിച്ചത്.

പെരിനാട് ചെറുകുളത്ത് വെള്ളിമൺ ഹൈസ്കൂളിനു സമീപം സ്വകാര്യ വ്യക്തിയുടെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഗിരീഷ് കുമാറും കരാറുകാരനായ വെള്ളിമണ്‍ സ്വദേശി ഹരിയും ചേർന്ന് കിണര്‍ വൃത്തിയാക്കാന്‍ തുടങ്ങിയത്. വൃത്തിയാക്കിയ ശേഷം ഗിരീഷ് തിരികെ കയറുമ്പോൾ തൊടി ഇടിഞ്ഞ് വീഴുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് 5.30നായിരുന്നു അപകടം. അഗ്നിശമന സേനാ യൂണിറ്റുകളും നാല് മണ്ണുമാന്തി യന്ത്രങ്ങളും ​ചേർന്ന് എട്ടു മണിക്കൂറിനു ശേഷമാണ് മൃതദേഹം പുറത്തെടുക്കാനായത്.

Show Full Article
TAGS:obituary 
News Summary - Worker dies in landslide while cleaning well
Next Story