Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightപൊള്ളലേറ്റ യുവതി...

പൊള്ളലേറ്റ യുവതി മരിച്ചു; സുഹൃത്ത്​ പൊലീസ്​ നിരീക്ഷണത്തിൽ

text_fields
bookmark_border
പൊള്ളലേറ്റ യുവതി മരിച്ചു; സുഹൃത്ത്​ പൊലീസ്​ നിരീക്ഷണത്തിൽ
cancel
camera_alt

ആ​തി​ര​

അ​ഞ്ച​ൽ: ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ഡി​യോ ഷെ​യ​ർ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​ തർക്ക​ത്തി​നൊ​ടു​വി​ൽ തീ​പ്പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ൽ ക​ഴി​യ​വെ മ​രി​ച്ച യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി അ​ടൂ​ർ മ​ണ്ണ​ടി​യി​ലെ കു​ടും​ബ​വീ​ട്ടി​ൽ സം​സ്ക​രി​ച്ചു.

മ​ണ്ണ​ടി അ​ഞ്​​ജു​ഭ​വ​നി​ൽ അ​ജ​യ​കു​മാ​ർ- അ​മ്പി​ളി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ആ​തി​ര​യാ​ണ്​ (28) മ​രി​ച്ച​ത്. സം​ഭ​വ​ത്തിൽ ആ​തി​ര​ക്കൊ​പ്പം താ​മ​സി​ച്ചിരുന്ന അ​ഞ്ച​ൽ ഇ​ട​മു​ള​യ്ക്ക​ൽ തു​മ്പി​ക്കു​ന്നി​ൽ ഷാ​ൻ മ​ൻ​സി​ലി​ൽ ഷാ​ന​വാ​സ്​ (30) പൊ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഗു​രു​ത​ര​ പൊ​ള്ള​ലേ​റ്റ ഇ​യാ​ൾ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 7.30 ഒാ​ടെ​യാ​ണ് സം​ഭ​വം. വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ആ​തി​ര മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി ന​ട​ത്തി​യെ​ന്നും ഈ ​സ​മ​യം ഷാ​ന​വാ​സ് കൂ​ടു​ത​ൽ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച​ശേ​ഷം ലൈ​റ്റ​ർ ക​ത്തി​ച്ചെ​ന്നു​മാ​ണ്​ നി​ഗ​മ​നം. തു​ട​ർ​ന്ന് പി​ടി​വ​ലി​ക്കി​ടെ തീ ​ആ​ളി​പ്പ​ട​ർ​ന്നാ​ണ് ഇ​രു​വ​ർ​ക്കും പൊ​ള്ള​ലേ​റ്റ​ത്. പൊ​ലീ​സെ​ത്തി​യാ​ണ് ഇ​രു​വ​രെ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

മ​ണ്ണ​ടി സ്വ​ദേ​ശി​നി​യാ​യ ആ​തി​ര​ക്ക്​ ആ​ദ്യ​വി​വാ​ഹ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ളു​ണ്ട്. ഷാ​ന​വാ​സു​മൊ​ത്ത്​ ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ഇ​ട​മു​ള​യ്ക്ക​ൽ പ​ന​ച്ച​വി​ള​ക്ക് സ​മീ​പം തു​മ്പി​ക്കു​ന്നി​ലെ വാ​ട​ക​വീ​ട്ടി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഈ ​ബ​ന്ധ​ത്തി​ൽ ഒ​രു കു​ട്ടി​യു​മു​ണ്ട്. ഷാ​ന​വാ​സി​െൻറ ആ​ദ്യ​വി​വാ​ഹ​ത്തി​ലെ ര​ണ്ട് കു​ട്ടി​ക​ളും ഇ​വ​രോ​ടൊ​പ്പ​മാ​യി​രു​ന്നു. ആ​തി​ര​യും ഷാ​ന​വാ​സും നി​യ​മ​പ​ര​മാ​യി വി​വാ​ഹി​ത​രാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anchalBurned Death
News Summary - women died by burn boyfriend under observation
Next Story