കാട്ടാനയുടെ ചവിട്ടേറ്റ് തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക മരിച്ചു
text_fieldsകൊല്ലം: പത്തനാപുരത്ത് കാട്ടാനയുടെ ചവിട്ടേറ്റ് തൊഴിലുറപ്പ് തൊഴിലാളിയായ വയോധിക മരിച്ചു. കടശ്ശേരി സ്വദേശിനി രാജമ്മയാണ് (80) മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
തിങ്കളാഴ്ച രാവിലെ തൊഴിലുറപ്പ് തൊഴിലിനായി എത്തിയ രാജമ്മയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ചിതറി ഓടിയെങ്കിലും രാജമ്മയ്ക്ക് പെട്ടെന്ന് രക്ഷപ്പെടാനായില്ല. തുടർന്ന് കാട്ടാന വയോധികയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജമ്മ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം പ്രവർത്തകർ രംഗത്ത് എത്തി. കലക്ടർ ആശുപത്രിയിൽ എത്താതെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. പിന്നീട് സിപിഎം പ്രവർത്തകരും പൊലീസും വാക്ക് തർക്കത്തിലേർപ്പെടുകയും ചെയ്തു. സ്ഥലം എംഎൽഎ ജ്യോതികുമാർ ചാമക്കാല പുനലൂർ താലൂക്ക് ആശുപത്രി സന്ദർശിച്ചു.
വിവരമറിഞ്ഞ് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ ജനവാസ മേഖലയിലിറങ്ങി ഭീതി വിതക്കുന്ന കാട്ടാനകളെ തുരത്താൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് പ്രദേശവാസികൾ പ്രതിഷേധത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

