മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsസൈനുദ്ദീൻ
അൽഖോബാർ: സൗദിയിൽ നേരത്തേ പ്രവാസിയായിരുന്ന കൊല്ലം ഇളമ്പഴന്നൂർ ആനപ്പാറ മേലതിൽ വീട്ടിൽ സൈനുദ്ദീൻ (72) നാട്ടിൽ നിര്യാതനായി. റിയാദിൽ ദീർഘകാലം പ്രവാസിയായിരുന്ന സൈനുദ്ദീൻ മടങ്ങിപ്പോയ ശേഷം നാട്ടിൽ സ്ഥിരതാമസമാക്കുകയായിരുന്നു.
അസുഖബാധയെത്തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ വ്യാഴാഴ്ച ഉച്ചയോടെ മരിച്ചു. ചടയമംഗലം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.
ഭാര്യ: ആരിഫാ ബീവി. മക്കൾ: സുധീർ (സൗദി), സുധീന. മരുമക്കൾ: സബി, ഷിറോസ് (ഖത്തർ). സഹോദരങ്ങൾ: ഇസ്മാഈൽ, സുബൈർ, ബഷീർ, സൈനുലാബ്ദീൻ (പരേതൻ), അബ്ദുൽ ഹമീദ്, അബ്ദുൽ സലാം, ഹബുസാ ബീവി, നബീസത്ത് ബീവി.

