മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsദാജിലാൽ
യാംബു: ദീർഘകാലം യാംബുവിൽ പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നാട്ടിൽ നിര്യാതനായി. നിലമേൽ തോട്ടത്തിൽ വീട്ടിൽ ദാജിലാൽ എന്ന കൊച്ചുമോൻ (55) ആണ് വെള്ളിയാഴ്ച പുലർച്ച മരിച്ചത്. കുറച്ചു ദിവസങ്ങളായി പനി ബാധിച്ച് ചികിത്സ തുടരുന്നതിനിടയിൽ ന്യുമോണിയ ബാധിച്ചായിരുന്നു മരണം. യാംബുവിലെ അനബീബ് കമ്പനിയിൽ മൂന്ന് പതിറ്റാണ്ട് ജോലിചെയ്ത ശേഷം രണ്ടു വർഷം മുമ്പാണ് പ്രവാസം മതിയാക്കി മടങ്ങിയത്.
യാംബുവിൽ നീണ്ടകാലം കുടുംബത്തോടൊപ്പം കഴിഞ്ഞ ദാജിലാലിന്റെ മരണം പ്രവാസികളെ ദുഃഖത്തിലാഴ്ത്തി. നാട്ടിൽ ബിസിനസ് മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു. പരേതനായ തോട്ടത്തിൽ രഘുനാഥനാണ് പിതാവ്. മാതാവ്: രാധമ്മ. ഭാര്യ: റോജ ലാൽ. മക്കൾ: ദേവിക (പി.ജി വിദ്യാർഥിനി), ദൃശ്യ (ഡിഗ്രി വിദ്യാർഥിനി). സഹോദരങ്ങൾ: കുമാർ, മോളി.

