Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഞ്ച് ദിവസം മുമ്പ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കടൽഭിത്തിക്കിടയിൽ
text_fieldsbookmark_border
മരിച്ച രാഹുൽ, മൃതദേഹം കരക്കടിഞ്ഞപ്പോൾ
ഓച്ചിറ (കൊല്ലം): ആലപ്പാട് അഴീക്കൽ ഹാർബറിൽനിന്നും മത്സ്യബന്ധനത്തിന് പോയ വള്ളത്തിൽനിന്ന് വീണ് കാണാതായ അഴീക്കൽ നികത്തിൽ (തെക്കടുത്ത്) രാഹുൽ എന്ന കണ്ണന്‍റെ (32) മൃതദേഹം കണ്ടെത്തി. തൃക്കുന്നപ്പുഴ പതിയാങ്കരയിൽ കടൽഭിത്തിയിലെ കരിങ്കല്ലിനിടയിൽ അടിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്.
ദേവീപ്രസാദം എന്ന ഇൻബോർഡ് വള്ളത്തിലെ മത്സ്യത്തൊഴിലാളിയായിരുന്നു. അഞ്ച് ദിവസം മുമ്പാണ് വള്ളത്തിൽനിന്ന് വീണ് രാഹുലിനെ കാണാതായത്. അഴീക്കൽ ഹാർബറിൽനിന്ന് 13 നോട്ടിക്കൽ അകലെ വലകോരി നിൽെക്കയാണ് അപകടമുണ്ടായത്.
തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് മൃതദേഹം പരിസരവാസികൾ കാണുന്നത്. മാതാവും ഭാര്യയും രണ്ട് കുരുന്നുകളുമടങ്ങിയ കുടുംബത്തിെൻറ അത്താണിയായിരുന്നു രാഹുൽ.
Next Story

