Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്താം ക്ലാസ് വിദ്യാർഥി വീട്ടിനുള്ളിൽ മരിച്ച നിലയിൽ  

text_fields
bookmark_border
death
cancel
camera_alt

അഭിഷേക് 

അഞ്ചൽ: പത്താം ക്ലാസ് വിദ്യാർഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടമുളക്കൽ ലതികഭവനത്തിൽ രവികുമാർ-ബീനാ ദമ്പതികളുടെ ഏകമകൻ അഭിഷേക് (15) ആണ് മരിച്ചത്.

രാവിലെ ഉറക്കത്തിൽ നിന്ന്​ എഴുന്നേൽക്കാത്തതിനെ തുടർന്ന് മാതാവ് മുറിയിലെത്തി കുലുക്കി വിളിച്ചപ്പോൾ അനക്കമില്ലാത്ത നിലയിലായിരുന്നു. ഉടൻ തന്നെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് മരിച്ച അഭിഷേക്. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. പാരിപള്ളി മെഡിക്കൽ കോളേജാശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. അഞ്ചൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Tenth class student found dead inside home
Next Story