Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 April 2022 3:15 AM GMT Updated On
date_range 2022-04-28T08:45:29+05:30മലബാർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ തൂങ്ങിമരിച്ച നിലയിൽ
text_fieldsListen to this Article
കൊല്ലം: മലബാർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ട്രെയിനിലെ ഭിന്നശേഷിക്കാരുടെ കോച്ചിൽ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
മംഗലാപുരം -തിരുവനന്തപുരം മലബാർ എക്സ്പ്രസിൽ കരുനാഗപ്പള്ളിക്കും കായംകുളത്തിനുമിടയിൽ വെച്ചാണ് മറ്റൊരുയാത്രക്കാരൻ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് ട്രെയിൻ ഒരുമണിക്കൂർ കൊല്ലത്ത് നിർത്തിയിടേണ്ടി വന്നു. കൈലിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. 50 വയസ്സ് തോന്നിക്കും. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Next Story