Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightനിയന്ത്രണം വിട്ട...

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് ഒരാൾ മരിച്ചു

text_fields
bookmark_border
നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് ഒരാൾ മരിച്ചു
cancel

അഞ്ചൽ: നിയന്ത്രണംവിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. അഞ്ചൽ രോഹിണിയിൽ രോഹിത് (27) ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗോകുലിനെ ഗുരുതര പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ അഞ്ചൽ - കുളത്തൂപ്പുഴ പാതയിൽ ആലഞ്ചേരിക്ക് സമീപമാണ് സംഭവം.

ആലഞ്ചേരിയിൽ നിന്നും അഞ്ചലിലേക്ക് പോകുകയായിരുന്ന ബൈക്ക് യാത്രികരാണ് അപകടത്തിൽ പെട്ടത്. അഞ്ചൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പരിപള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌ മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Show Full Article
TAGS:Bike accident 
News Summary - One died in bike accident
Next Story