Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാട്ടിൽ പോവാനുള്ള തയ്യാറെടുപ്പിനിടെ കൊല്ലം സ്വദേശി ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
നാട്ടിൽ പോവാനുള്ള തയ്യാറെടുപ്പിനിടെ കൊല്ലം സ്വദേശി ജിദ്ദയിൽ നിര്യാതനായി
cancel
Listen to this Article

ജിദ്ദ: ഈ ആഴ്ച നാട്ടിൽ അവധിക്ക് പോവാനുള്ള തയ്യാറെടുപ്പിനിടയിൽ കൊല്ലം സ്വദേശി ജിദ്ദയിൽ നിര്യാതനായി. കടയ്ക്കൽ സ്വദേശി നസ്രുദ്ധീൻ മുഹമ്മദ് ഇസ്മാഈൽ (52) ആണ് മരിച്ചത്. ജിദ്ദ അൽ ഖുംറ ഡിസ്ട്രിക്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇദ്ദേഹത്തിന്റെ മകൻ സൈഫുദ്ധീൻ ജിദ്ദയിലുണ്ട്.

മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

നിയമ നടപടികൾ പൂർത്തിയാക്കാൻ ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫയർ ടീം അംഗം റാഫി കൊല്ലം രംഗത്തുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Muhammed Ismail obit Saudi
Next Story