Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മനോരോഗിയായ മകനോടൊപ്പം കഴിഞ്ഞ വീട്ടമ്മ മരിച്ച നിലയിൽ
text_fieldsbookmark_border
നാരങ്ങാനം (പത്തനംതിട്ട): മനോവൈകല്യമുള്ള മകനോടൊപ്പം കഴിഞ്ഞിരുന്ന വീട്ടമ്മയെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. നാരങ്ങാനം നിരന്നകാലാ ജംഗ്ഷന് സമീപം മേമുറിയിൽ പരേതനായ ചെറിയാൻ ഏബ്രഹാമിൻ്റെ ഭാര്യ മറിയാമ്മ ഏബ്രഹാ (76)മാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് സമീപവാസികൾ മൃതശരീരം കണ്ടത്.
മുഖത്തും ശരീരഭാഗങ്ങളിലും പാടുകളും രക്തം കട്ടപിടിച്ച പോലെയും കണ്ടിരുന്നു. ആറന്മുള പൊലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.
മക്കൾ: കെ.സി. എബ്രഹാം (സജൻ), കെ.സി. ജോൺ. സംസ്കാരം പിന്നീട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

