15കാരനായ മകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെ മാതാവ് ഹൃദയാഘാതം മൂലം മരിച്ചു
text_fieldsകരുനാഗപ്പള്ളി: 15 വയസ്സുള്ള മകൻ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് മാതാവ് ഹൃദയാഘാതം മൂലം മരിച്ചു. കുലശേഖരപുരം കോട്ടയ്ക്കുപുറം തേനേരിൽ വീട്ടിൽ മധുവിെൻറ ഭാര്യ സന്ധ്യ (38) ആണ് മകെൻറ വിയോഗത്തിൽ ഹൃദയംനൊന്ത് മരിച്ചത്. ഇവരുടെ മകൻ പത്താം ക്ലാസ് വിദ്യാർഥിയായ ആദിത്യനെ (15) ചൊവ്വാഴ്ച പുലർച്ച വീടിന് സമീപം പുളിമരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
അമിതമായി മൊബൈലിൽ ഗെയിം കളിച്ചതിന് വീട്ടുകാർ വഴക്കു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആദിത്യനെ മരിച്ച നിലയിൽ കണ്ടത്.
മരണവാർത്തയറിഞ്ഞ് തളർന്നുവീണ സന്ധ്യക്ക് രാത്രിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സക്ക് വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കുലശേഖരപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു ആദിത്യൻ.
സഹോദരൻ: അനന്തു. ക്യാൻസർ രോഗിയാണ് പിതാവ് മധു. ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു.

