Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightമലയാളി ദമ്പതികൾ...

മലയാളി ദമ്പതികൾ ബംഗളൂരുവിൽ കോവിഡ് ബാധിച്ച്​ മരിച്ചു

text_fields
bookmark_border
pushparaj and ponnamma died
cancel
camera_alt

പു​ഷ്പ​രാ​ജ​ൻ, പൊ​ന്ന​മ്മ

കൊ​ട്ടാ​ര​ക്ക​ര: മ​ല​യാ​ളി ദ​മ്പ​തി​ക​ൾ ബം​ഗ​ളൂ​രു​വി​ൽ കോ​വി​ഡ് ബാ​ധി​ച്ച്​ മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര പ​ന​വേ​ലി കോ​ട്ട​വി​ള വീ​ട്ടി​ൽ പു​ഷ്പ​രാ​ജ​ൻ (67), ഭാ​ര്യ പൊ​ന്ന​മ്മ (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. 48 വ​ർ​ഷ​മാ​യി ബം​ഗ​ളൂ​രു കെ.​ആ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന് സ​മീ​പം സ്വ​ന്ത​മാ​യി പ്ലാ​സ്​​റ്റി​ക് മോ​ൾ​ഡി​ങ്​ ഫാ​ക്ട​റി ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു പു​ഷ്പ​രാ​ജ​ൻ. മ​ൺ​റോ​തു​രു​ത്ത് സ്വ​ദേ​ശി​യാ​ണ്​ പൊ​ന്ന​മ്മ.

ഈ​മാ​സം 25നാ​ണ് പു​ഷ്പ​രാ​ജ​ന് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പു​ഷ്പ​രാ​ജ​ൻ രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നെ തു​ട​ർ​ന്ന് 27ന് ​രാ​ത്രി മ​രി​ച്ചു.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ബം​ഗ​ളൂ​രു​വി​ൽ ത​ന്നെ സം​സ്ക​രി​ച്ചു. വ്യാ​ഴാ​ഴ്​​ച രാ​വി​ലെ നാ​ല​ര​യോ​ടെ പൊ​ന്ന​മ്മ​യും മ​രി​ച്ചു. മ​ക്ക​ൾ: പ്ര​ദീ​പ്, പ​രേ​ത​യാ​യ പ്രീ​തി. മ​രു​മ​ക​ൾ: പ്രി​യ​ന്തി.

Show Full Article
TAGS:covid death bengaluru malayali couples 
News Summary - malayali couple died in bengaluru due to covid
Next Story