Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖത്തറിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് മലയാളി ബാലൻ മരിച്ചു
text_fieldsbookmark_border
ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ അഞ്ചുവയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണൻ രാധാകൃഷ്ണ പിള്ളിയുടെയും അനൂജ പരിമളത്തിന്റെയും മകൻ അദിത് രഞ്ജു കൃഷ്ണൻ പിള്ളയാണ് മരിച്ചത്.
കുടുംബം താമസിക്കുന്ന ബർവാ മദീനത്തിലെ കോമ്പൗണ്ടിൽ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. പൊഡാർ പേൾ സ്കൂളിലെ കെ.ജി വിദ്യാർത്ഥിയാണ്.
അച്ഛൻ രഞ്ജു കൃഷ്ണൻ ഐ.ടി മേഖലയിൽ ജോലി ചെയ്യുകയാണ്. സഹോദരൻ: ആര്യൻ (മൂന്നാം ക്ലാസ്). നിയമനടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

