Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവധിക്ക് നാട്ടിൽ പോയ കുവൈത്ത് പ്രവാസി അപകടത്തിൽ മരിച്ചു

text_fields
bookmark_border
അലി അൽഗാനിം ഓട്ടോമൊബൈൽ കമ്പനിയിൽ രണ്ടുവർഷമായി ജോലി ചെയ്തുവരുന്ന ലിജു രണ്ടാഴ്ച മുമ്പാണ് നാട്ടിലേക്ക് പോയത്
അവധിക്ക് നാട്ടിൽ പോയ  കുവൈത്ത് പ്രവാസി   അപകടത്തിൽ മരിച്ചു
cancel
camera_alt

ലിജു സജി

കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് അവധിക്ക് നാട്ടിൽ പോയ പ്രവാസി നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. കൊല്ലം കിളികൊല്ലൂർ സൗഹാർദ നഗർ-31 ലിജു ഭവനിൽ സജി തോമസിന്റെയും ലാലി സജിയുടേയും മകൻ ലിജു സജിയാണ് (26) മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 6.30ന് കൊല്ലം- തിരുമംഗലം ദേശീയപാതയിൽ കോയിക്കൽ പാലക്കടവ് ജക്‌ഷന് സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. കൊല്ലത്തുനിന്ന് കുണ്ടറ ഭാഗത്തേക്ക് വന്ന കാറും എതിർ ദിശയിൽ വന്ന ജിജുവിന്റെ ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ് സാരമായി പരുക്കേറ്റ ലിജുവിനെ കൊല്ലത്തെ സഹകരണ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുവൈത്തിലെ അലി അൽഗാനിം ആൻഡ് സൺസ് ഓട്ടോമൊബൈൽ കമ്പനിയിൽ സ്​പെയർ പാർട്സ് വിഭാഗത്തിൽ രണ്ടുവർഷമായി ജോലി ചെയ്തുവരികയായിരുന്ന ലിജു രണ്ടാഴ്ച മുമ്പാണ് അവധിക്ക് നാട്ടിലേക്ക് പോയത്. സഹോദരി: ലിജ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story