Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മക‍ന്‍റെ ചരമവാർഷിക ദിനത്തിൽ പിതാവ് പൊള്ളലേറ്റ് മരിച്ചനിലയിൽ

text_fields
bookmark_border
ചരമദിനത്തിൽ നടത്തേണ്ട ചടങ്ങ് ഏഴിന് നടത്താൻ തീരുമാനിച്ചതിൽ അലോഷ്യസിന് എതിർപ്പുണ്ടായിരുന്നു
മക‍ന്‍റെ ചരമവാർഷിക ദിനത്തിൽ പിതാവ് പൊള്ളലേറ്റ് മരിച്ചനിലയിൽ
cancel
camera_alt

അ​ലോ​ഷ്യ​സ് 

അഞ്ചാലുംമൂട്: മക‍ന്‍റെ ഒന്നാം ചരമവാർഷിക ദിനത്തിൽ പിതാവ് പൊള്ളലേറ്റ് മരിച്ചു. തൃക്കടവൂർ കുരീപ്പുഴ ജോബിൻ ഭവനിൽ അലോഷ്യസ് (72) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 10.30ന് കുരീപ്പുഴയിലാണ് സംഭവം. പൊലീസ് പറയുന്നത്: അലോഷ്യസിന്‍റെ മകൻ അഗസ്റ്റിൻ കഴിഞ്ഞവർഷം മാർച്ച് 11ന് മരിച്ചു. വാർഷിക ദിനത്തിൽ പള്ളിയിൽ ചടങ്ങുകൾ തിങ്കളാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. ചരമദിനത്തിൽ നടത്തേണ്ട ചടങ്ങ് ഏഴിന് നടത്താൻ തീരുമാനിച്ചതിൽ അലോഷ്യസിന് എതിർപ്പുണ്ടായിരുന്നു.

ഇതിലുള്ള വിഷമമാകാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെ10.30 നാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ഓടിക്കൂടിയവർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Father dies of burns on son's death anniversary
Next Story