Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightവ​യോ​ധി​ക ദു​രൂ​ഹ...

വ​യോ​ധി​ക ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ; കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ

text_fields
bookmark_border
വ​യോ​ധി​ക ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ; കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ
cancel
camera_alt

ശാ​ന്ത​

ഓ​യൂ​ർ: വ​യോ​ധി​ക​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ; ആ​രോ​പി​ച്ചു.

ഇ​വ​രോ​ടൊ​പ്പം ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യി​രു​ന്ന യു​വാ​വി​നെ കാ​ണാ​താ​യി. പൂ​യ​പ്പ​ള്ളി പ​റ​ണ്ട​യി​ൽ ച​രു​വി​ള വീ​ട്ടി​ൽ പ​രേ​ത​നാ​യ ഗോ​പി​യു​ടെ ഭാ​ര്യ ശാ​ന്ത​യാ​ണ് (60) മ​രി​ച്ച​ത്.

ബ​ധി​ര​യും മൂ​ക​യു​മാ​യ സ​ഹോ​ദ​രി പൊ​ടി​ച്ചി​ക്കൊ​പ്പ​മാ​ണ് ശാ​ന്ത താ​മ​സി​ച്ചി​രു​ന്ന​ത്. നേ​രം പു​ല​ർ​ന്നി​ട്ടും ഉ​ണ​രാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് പൊ​ടി​ച്ചി അ​യ​ൽ​ക്കാ​രെ കൂ​ട്ടി വ​ന്ന് പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നാ​ണ് മ​രി​ച്ച​താ​യി സം​ശ​യം തോ​ന്നി​യ​ത്.

പൂ​യ​പ്പ​ള്ളി പൊ​ലീ​സും ഡോ​ഗ് സ്​​ക്വാ​ഡും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രു​മെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മൃ​ത​ദേ​ഹ​ത്തി​നു സ​മീ​പ​ത്തു​നി​ന്നു മ​ണം പി​ടി​ച്ച പൊ​ലീ​സ്​ നാ​യ വീ​ടിെൻറ പി​ൻ​ഭാ​ഗ​ത്തു കൂ​ടി ഓ​ടി വ​ശ​ത്തു​ള്ള കോ​ൺ​ക്രീ​റ്റ് റോ​ഡി​ൽ കൂ​ടി അ​ര കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ സ്​​കൂ​ളി​നു സ​മീ​പ​ത്തെ പ്ര​ധാ​ന റോ​ഡി​ലെ​ത്തി തി​രി​കെ വ​ന്നു.

മൃ​ത​ദേ​ഹം വീ​ട്ടി​നു​ള്ളി​ലെ ഹാ​ളി​ൽ ന​ഗ്​​ന​യാ​യി മ​ല​ർ​ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. ത​ല​യു​ടെ പി​ൻ​ഭാ​ഗ​ത്തും ​ൈക​യി​ലും ആ​ഴ​ത്തി​ൽ കാ​ണ​പ്പെ​ട്ട മു​റി​വു​ക​ളി​ൽ നി​ന്നു ചോ​ര വാ​ർ​ന്നി​രു​ന്നു. നി​ര​വ​ധി​ചെ​റി​യ പാ​ടു​ക​ളും ച​ത​വു​ക​ളും ദേ​ഹ​ത്ത് കാ​ണ​പ്പെ​ട്ട​താ​ണ് ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

കൂ​ലി​പ്പ​ണി​ക്കാ​രി​യാ​യ ഇ​വ​ർ ആ​ക്രി പെ​റു​ക്കി വി​റ്റാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തി​വ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ റ​ബ​ർ പു​ര​യി​ട​ങ്ങ​ളി​ൽ​നി​ന്നു ശേ​ഖ​രി​ച്ച ക​ള​പ​യ​റിെൻറ വി​ത്തു​ക​ൾ പു​ന​ലൂ​ർ ച​ന്ത​യി​ൽ കൊ​ണ്ടു പോ​യി വി​റ്റ്​ മ​ട​ങ്ങി വ​രു​മ്പോ​ൾ ഇ​വ​ർ​ക്കൊ​പ്പം 35നും 40​തി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള പു​ന​ലൂ​ർ സ്വ​ദേ​ശി​യാ​യ തെ​ങ്ങു​ക​യ​റ്റ തൊ​ഴി​ലാ​ളി​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

ഇ​യാ​ളെ​യും കൂ​ട്ടി പ​റ​ണ്ട​യി​ലെ ചി​ല വീ​ടു​ക​ളി​ൽ തേ​ങ്ങ ഇ​ടാ​നാ​യി പോ​യ ഇ​രു​വ​രും വൈ​കീ​ട്ട്​ ഏ​ഴോ​ടെ​യാ​ണ് താ​മ​സ​സ്ഥ​ല​ത്ത് മ​ട​ങ്ങി​യെ​ത്തി​യ​ത്. രാ​ത്രി വൈ​കി ഇ​വ​രു​ടെ വീ​ട്ടി​ൽ​നി​ന്ന് ഉ​ച്ച​ത്തി​ലു​ള്ള സം​സാ​ര​വും ബ​ഹ​ള​വും കേ​ട്ട​താ​യി പ​രി​സ​ര​വാ​സി​ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oyoorElderly death
News Summary - elderly women found dead in oyoor relatives alleges murder
Next Story