Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightതെരുവുനായ്​ ഓടിച്ചു;...

തെരുവുനായ്​ ഓടിച്ചു; സ്കൂട്ടർ യാത്രികർക്ക് വീണ് പരിക്ക്

text_fields
bookmark_border
തെരുവുനായ്​ ഓടിച്ചു; സ്കൂട്ടർ യാത്രികർക്ക് വീണ് പരിക്ക്
cancel
camera_alt

തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ സ്കൂ​ട്ട​റി​ൽ​നി​ന്ന്​ വീ​ണ്

പ​രി​ക്കേ​റ്റ അ​നി​ൽ​കു​മാ​ർ

അ​ഞ്ച​ൽ: തെ​രു​വു​നാ​യ്​ ഓ​ടി​ച്ച​തി​​നെ​തു​ട​ർ​ന്ന്​ നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ മ​റി​ഞ്ഞ്​ യാ​ത്രി​ക​ർ​ക്ക്​ പ​രി​ക്കേ​റ്റു. അ​ഗ​സ്ത്യ​ക്കോ​ട് അ​നീ​ഷ് ഭ​വ​നി​ൽ അ​നി​ൽ​കു​മാ​ർ (42), ഉ​ദ​യ​ഭ​വ​നി​ൽ സു​ജി​ത്ത് (22) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

അ​നി​ൽ​കു​മാ​റി​ന്‍റെ തോ​ളെ​ല്ല് പൊ​ട്ടി​യ​നി​ല​യി​ലും സു​ജി​ത്തി​നെ കൈ​കാ​ലു​ക​ൾ മു​റി​വേ​റ്റ​നി​ല​യി​ലും അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴ​ര​യോ​ടെ അ​ഞ്ച​ൽ സെൻറ് ജോ​ർ​ജ് സ്കൂ​ളി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.

അ​നി​ൽ​കു​മാ​റും സു​ജി​ത്തും സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ന് പി​ന്നാ​ലെ ഓ​ടി​യെ​ത്തി​യ തെ​രു​വു​നാ​യ്ക്ക​ളി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്ക​വെ​യാ​ണ് സ്കൂ​ട്ട​ർ മ​റി​ഞ്ഞ​ത്. വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​ർ സം​ഭ​വ​സ്ഥ​ല​ത്ത് കൂ​ടി​യ സ​മ​യ​ത്ത്​ പ​രി​സ​ര​ത്തെ വീ​ട്ടി​ൽ​നി​ന്ന്​ തെ​രു​വു​നാ​യ്ക്ക​ൾ വ​ള​ർ​ത്തു​കോ​ഴി​യെ ക​ടി​ച്ചു​​കൊ​ണ്ടു​പോ​യി. ഏ​റെ നാ​ളാ​യി ഈ ​പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടെ​ന്ന്​ നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogScooter passenger
News Summary - Driven to the street; Scooter passengers fall and get injured
Next Story