വനിത സുഹൃത്തുമായി ചേർന്ന് ഭാര്യയെ ഉപദ്രവിച്ച കേസ്: പ്രതികളെ വെറുതെവിട്ടു
text_fieldsകൊല്ലം: വനിത സുഹൃത്തുമായി ചേർന്ന് ഭാര്യയെ ഉപദ്രവിച്ചു എന്ന കേസിൽ യുവാവിനെയും മാതാവിനെയും സുഹൃത്തിനെയും വെറുതെവിട്ടു. പൂയപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കൊട്ടാരക്കര അസി. സെഷൻസ് കോടതി ഭർത്താവായ ഓടനാവട്ടം കുടവട്ടൂർ സ്വദേശിയായ സന്തോഷിനെയും സുഹൃത്ത് വിദ്യയെയും മാതാവ് ശോഭന ഭായിയെയും വെറുതെവിട്ടത്.
2012 മാർച്ച്-ഏപ്രിൽ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. 2012 മാർച്ചിൽ വനിത സുഹൃത്ത് സന്തോഷിെൻറ വീട്ടിൽ വന്നതിനെ ഭാര്യ ശാലിനി ചോദ്യംചെയ്തതിൽ പ്രകോപിതനായി ഉപദ്രവിച്ചെന്നും തുടർന്ന് ഏപ്രിലിലും ഉപദ്രവം തുടർന്നെന്നുമായിരുന്നു കേസ്. സ്ത്രീധനം ആവശ്യപ്പെട്ട് സന്തോഷും മാതാവും കൂടി ശാലിനിയെ മാനസികമായി പീഡിപ്പിച്ചെന്നും കേസിൽ ആരോപിച്ചിരുന്നു. പ്രതികൾെക്കതിരെയുള്ള കുറ്റം തെളിയിക്കാൻ കഴിഞ്ഞിെല്ലന്ന കാരണത്താലാണ് വെറുതെവിട്ടത്.

