ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു
text_fieldsരഞ്ജിത്
കൊല്ലം: ബൈപാസ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കിളികൊല്ലൂർ കട്ടവിള പടിഞ്ഞാറ്റതിൽ പരേതനായ മോഹനെൻറയും രാജമ്മയുടെയും മകൻ രഞ്ജിത് (37) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30ഓടെ അയത്തിൽ പാൽകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് അപകടം.
കർണാടക സ്വദേശികളായ രണ്ടുപേർ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് രഞ്ജിത്തിെൻറ ബൈക്കിടിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിൽ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇൻറീരിയൽ ജോലി െചയ്യുന്ന രഞ്ജിത് ജോലിസ്ഥലത്തുനിന്ന് മടങ്ങുമ്പോൾ വീടിന് അരക്കിലോമീറ്റർ അകലെയാണ് അപകടം. പരിക്കേറ്റ കർണാടക സ്വദേശികൾ ആശുപത്രിയിൽ ചികിത്സയിലാണ്. സഹോദരങ്ങൾ: രജിത, രജിന, രജനീഷ്. കിളികൊല്ലൂർ പൊലീസ് കേസെടുത്തു.

