Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKollamchevron_rightവാഹനാപകടത്തിൽ മരിച്ച...

വാഹനാപകടത്തിൽ മരിച്ച പുനലൂർ സ്വദേശിയുടെ മൃതദേഹം അബഹയിൽ ഖബറടക്കി

text_fields
bookmark_border
വാഹനാപകടത്തിൽ മരിച്ച പുനലൂർ സ്വദേശിയുടെ മൃതദേഹം അബഹയിൽ ഖബറടക്കി
cancel

അബഹ: അബഹ ചുരത്തിന്​ താഴെ ട്രക്ക് മറിഞ്ഞു മരിച്ച പുനലൂർ സ്വദേശി അഷ്റഫിൻെറ മൃതദേഹം അബഹയിൽ ഖബറടക്കി. ഇന്ത്യൻ സോഷ്യൽ ഫോറം വെൽഫെയർ വിഭാഗം പ്രതിനിധികളായ ഹനീഫ മഞ്ചേശ്വരം, അബ്​ദുറഹ്​മാൻ പയ്യാനങ്ങാടി എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം ത്വാഇഫ് റോഡിലുള്ള ഷൗഹാത്ത് മഖ്ബറയിലാണ്​ ഖബറടക്കിയത്​. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ്​ മൂന്നിനായിരുന്നു റിയാദിൽ നിന്നും സ്​റ്റേഷനറി സാധനങ്ങളുമായി വന്ന അഷ്റഫിൻെറ വാഹനം കൊക്കയിലേക്ക് മറിഞ്ഞത്.

പൊലീസും സുരക്ഷാ വകുപ്പും എത്തി വാഹനം പൊളിച്ചു ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുനലൂർ കാര്യറ മുളമൂട്ടിൽ ഉസ്മാൻ കണ്ണ് റാവുത്തർ സുബൈദ ബീവി ദമ്പതികളുടെ മകനായ അഷറഫ് 25 വർഷമായി സൗദിയിൽ പ്രവാസയായിരുന്നു. കഴിഞ്ഞ മാസം മകളുടെ വിവാഹം നാട്ടിൽ നടന്നിരുന്നെങ്കിലും അതിൽ പ​െങ്കടുക്കാൻ പോകാനായില്ല. അവസാനമായി രണ്ട് വർഷം മുമ്പാണ് നാട്ടിൽ പോയത്.

കുന്നിക്കോട് സ്വദേശി റജീനയാണ് ഭാര്യ. മക്കൾ: അൻസി, അജ്മി. ഖബറടക്ക ചടങ്ങിൽ പ​െങ്കടുക്കാൻ തഫ്സീർ കൊടുവള്ളി, നെയിം നിലമ്പൂർ, കാസിം മുക്കം, റഷീദ് വാവാട് എന്നിവർ റിയാദിൽ നിന്നും എത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AbhaObit News
Next Story