എം.എ സമദ് നിര്യാതനായി
text_fieldsകൊല്ലം : അറബിഭാഷ പണ്ഡിതനും കേരള അറബിക് മുൻഷിസ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന കൊല്ലം ഉളിയക്കോവിൽ നിസാം മൻസിലിൽ എം.എ സമദ് (86) നിര്യാതനായി. റിട്ട.ഗവണ്മെന്റ് ഹൈസ്കൂൾ അറബി അധ്യാപകനായിരുന്നു.വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ചികിത്സയിലായിരുന്നു. കേരളത്തിലെ സ്‌കൂളുകളിലും കോളേജുകളിലും അറബിക് ഭാഷാ പഠനം സാർവത്രികമാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. അറബിക് അദ്ധ്യാപക മേഖലയിലേക്ക് മുസ്ലിം ഇതര വിഭാഗത്തിലെ ഉദ്യോഗാർത്ഥികളെ എത്തിക്കുന്നതിനും അറബിക് സർവ്വകലാശാല കേരളത്തിൽ സ്ഥാപിക്കുന്നതിനുള്ള നിരന്തരസമരങ്ങളിലും സജീവമായിരുന്നു.
കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ വൈസ് പ്രസിഡന്റ്, മുസ്ലിം എംപ്ലോയീസ് കൾചറൽ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ്, കൊല്ലം വനിതാ ഖുർആൻ പഠനവേദിയുടെ സ്ഥാപക അധ്യാപകൻ, രക്ഷാധികാരി, കൊല്ലം മുസ്ലിം അസോസിയേഷൻ അറബിക് കോളേജ് മുഖ്യ ഉപദേഷ്ടാവ്, ഡോ.ജയപ്രകാശ് റിസർച്ച് ഫൗണ്ടേഷൻ വൈസ് പ്രസിഡൻറ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എം. ആബിദാ ബീവി (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ). മക്കൾ: എ. നിസ്സാമുദീൻ (സീനിയർ എഞ്ചിനീയർ, വൈദ്യുതി ജല മന്ത്രാലയം ദോഹ, ഖത്തർ), എ. മുജീബുർ റഹ്മാൻ (ബിസിനസ്,കെ.എം.കെ ഗ്രൂപ്പ്) എ. ഫാറൂഖ് ഹുസൈൻ (സീനിയർ മാനേജർ, ടെക്നോബ്ലൂ സാംസങ്, ഖത്തർ).
മരുമക്കൾ: അനിത നിസ്സാം, അബീന റഹ്മാൻ, ജിഷ ഫാറൂഖ്. സഹോദരങ്ങൾ: Dr.എം.അബ്‌ദുൽ സലാം IRS (മുൻ കസ്റ്റംസ് കമ്മീഷണർ), എം.റംലാ ബീവി (റിട്ട. ഹെഡ്മിസ്ട്രസ്), എം. ഹിദായാബീവി (റിട്ട. ജില്ലാ സപ്ലൈ ഓഫീസർ), എം.എ.ഷുക്കൂർ (റിട്ട. തഹസീൽദാർ), എം.എ. നാസർ (റിട്ട. ലേബർ ഡിപ്പാർട്മെന്റ്). ഖബറടക്കം 20.04.2026 തിങ്കളാഴ്ച ഉച്ചയ്ക്ക് 12:00-ന് കിളികൊല്ലൂർ വലിയ പള്ളി ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

