Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദ​മ്മാ​മി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്ക​രി​ച്ചു

text_fields
bookmark_border
മു​ൻ തൊ​ഴി​ലു​ട​മ പാ​സ്‌​പോ​ർ​ട്ട് തി​രി​കെ ന​ൽ​കി​യി​ല്ലെ​ന്ന് കു​ടും​ബം. എ​ക്സി​റ്റ് കാ​ലാ​വ​ധി തീ​ർ​ന്ന ദി​വ​സം കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു.
ദ​മ്മാ​മി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്ക​രി​ച്ചു
cancel

ദ​മ്മാം: കാ​ൽ​നൂ​റ്റാ​ണ്ടോ​ളം നീ​ണ്ട പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് കു​ടും​ബ​ത്തോ​ടൊ​പ്പം ക​ഴി​യാ​നാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ ദ​മ്മാ​മി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച കൊ​ല്ലം വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി സു​രേ​ഷി​ന്റെ (51) മൃ​ത​ദേ​ഹം നാ​ട്ടി​ൽ സം​സ്ക​രി​ച്ചു.

സെ​പ്റ്റം​ബ​ർ 18നാ​ണ് സു​രേ​ഷ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി ദ​മ്മാ​മി​ൽ മ​ല​യാ​ളി​യാ​യ തൊ​ഴി​ലു​ട​മ​യു​ടെ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു സു​രേ​ഷ്. പി​ന്നീ​ട് തൊ​ഴി​ൽ​സ്ഥാ​പ​നം മാ​റി​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി എ​ക്സി​റ്റ് നേ​ടി​യി​രു​ന്നു. എ​ന്നാ​ൽ, മു​ൻ തൊ​ഴി​ലു​ട​മ പാ​സ്‌​പോ​ർ​ട്ട് തി​രി​കെ ന​ൽ​കാ​തെ കൈ​വ​ശം വെ​ച്ചു​വെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്റെ ആ​രോ​പ​ണം.

സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ ഷാ​ജ​ഹാ​ൻ ക​രു​നാ​ഗ​പ്പ​ള്ളി മു​ഖേ​ന പാ​സ്‌​പോ​ർ​ട്ട് തി​രി​കെ ല​ഭി​ക്കു​ന്ന​തി​നാ​യി മു​ൻ തൊ​ഴി​ലു​ട​മ​യെ സ​മീ​പി​ച്ചെ​ങ്കി​ലും പാ​സ്‌​പോ​ർ​ട്ട് ത​ന്റെ കൈ​വ​ശ​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​തെ​ന്ന് കു​ടും​ബം പ​റ​യു​ന്നു.

ചി​ല സാ​മ്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ദ​മ്മാ​മി​ൽ നേ​രി​ട്ട് എ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും കു​ടും​ബം ആ​രോ​പി​ക്കു​ന്നു. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി പ​ല​ത​വ​ണ ഒ​ത്തു​തീ​ർ​പ്പ് ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ലെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​യു​ന്ന​ത്. ഇ​തി​നി​ടെ എ​ക്സി​റ്റ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​റാ​യ​തും പാ​സ്‌​പോ​ർ​ട്ട് ല​ഭി​ക്കാ​ത്ത​തും സു​രേ​ഷി​നെ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​ക്കി​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും പ​റ​യു​ന്നു.

എ​ക്സി​റ്റ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന ദി​വ​സം സു​രേ​ഷ് കു​ഴ​ഞ്ഞു​വീ​ഴു​ക​യും തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്ത​താ​യി കു​ടും​ബം അ​റി​യി​ച്ചു. മ​ര​ണ​ശേ​ഷ​മാ​ണ് മു​ൻ തൊ​ഴി​ലു​ട​മ പാ​സ്‌​പോ​ർ​ട്ട് കൈ​മാ​റി​യ​തെ​ന്നും കു​ടും​ബം ആ​രോ​പി​ക്കു​ന്നു.

ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നാ​സ് വ​ക്ക​ത്തി​ന്റെ​യും സ​ഹാ​യ​ത്തോ​ടെ സു​രേ​ഷി​ന്റെ ഭൗ​തി​ക​ശ​രീ​രം നാ​ട്ടി​ലെ​ത്തി​ച്ച് ചൊ​വ്വാ​ഴ്ച​യാ​ണ് സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ലെ മു​ഴു​വ​ൻ സാ​ഹ​ച​ര്യ​ങ്ങ​ളും അ​ന്വേ​ഷി​ച്ച് സ​ത്യാ​വ​സ്ഥ പു​റ​ത്തു​കൊ​ണ്ടു​വ​ര​ണ​മെ​ന്നും നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്ത്യ​ൻ എം​ബ​സി, നോ​ർ​ക്ക, സം​സ്ഥാ​ന സ​ർ​ക്കാ​ർ എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ നി​യ​മ​ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് കു​ടും​ബ​ത്തി​ന്റെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The body of a Kollam native who collapsed and died in Dammam was buried at his hometown
Next Story