Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; കാസർകോട് യുവതി ഉറക്കത്തിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം; കാസർകോട് യുവതി ഉറക്കത്തിൽ മരിച്ചു
cancel

കാസർകോട്: ഹൃദയാഘാതത്തെ തുടർന്ന് യുവതി ഉറക്കത്തിൽ മരിച്ചു. വിദ്യാനഗർ സ്വദേശി മൻസൂറിന്റെ ( (ദൃശ്യ മൊബൈൽ ഷോപ്പ്, കാസർകോട് പുതിയ ബസ് സ്റ്റാൻഡ്)) ഭാര്യ തൻസിയ എന്ന തൻസീറ സുൽത്താനയാണ് (29) മരിച്ചത്.നഗരസഭ മുൻ കൗൺസിലർ സൈബുന്നീസയുടെയും നെല്ലിക്കുന്നിലെ ഹനീഫിന്റെയും മകളാണ്.

ശനിയാഴ്ച രാത്രി വീട്ടുകാർക്കൊപ്പം സംസാരിച്ചിരുന്ന തൻസീറ, സാധാരണ പോലെയാണ് ഉറങ്ങാൻ കിടന്നത്. എന്നാൽ ഞായറാഴ്ച രാവിലെ കുട്ടികളെ മദ്റസയിലേക്ക് അയക്കാനായി വീട്ടുകാർ ഉണർത്താൻ ശ്രമിച്ചെങ്കിലും എഴുന്നേറ്റില്ല. തുടർന്ന് വീട്ടിൽ ഡോക്ടറെത്തി പരിശോധിച്ചപ്പോഴാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

മക്കൾ: മൊയിദീൻ അബ്ദുൽ ഖാദർ, മർയം സിർവ, ഇലാന ഫാത്തിമ. സഹോദരങ്ങൾ: നഈമ ഫർവീൻ, ഫാത്തിമത്ത് സുൽഫ. ഞായറാഴ്ച വൈകുന്നേരം മുന്ന് മണിക്ക് നെല്ലിക്കുന്ന് മുഹിയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Young woman dies of heart attack in sleep in Kasaragod
Next Story