Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKasaragodchevron_rightട്രെയിനിൽ നിന്നു വീണ്...

ട്രെയിനിൽ നിന്നു വീണ് യുവാവ് മരിച്ചു

text_fields
bookmark_border
ട്രെയിനിൽ നിന്നു വീണ് യുവാവ് മരിച്ചു
cancel
camera_alt

ഷിജോ ജോയി

കാഞ്ഞങ്ങാട്: ട്രെയിനിൽനിന്നുവീണ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട് ആലത്തൂർ വടക്കുംചേരിയിലെ ജോയി ജോസഫി‍െൻറ മകൻ ഷിജോ ജോയിയാണ്​ (33) മരിച്ചത്.

കാഞ്ഞങ്ങാട് ഇഖ്ബാൽ ഗേറ്റിനു സമീപം വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ ഷിജോ നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. നേത്രാവതി എക്സ്പ്രസി‍െൻറ വാതിൽപടിയിൽനിന്നും അബദ്ധത്തിൽ തെറിച്ചു വീഴുകയായിരുന്നുവെന്ന് സംശയിക്കുന്നു.

ട്രെയിനിൽനിന്ന് ഒരാൾ വീഴുന്നത് ശ്രദ്ധയിൽപെട്ട പരിസരവാസികൾ ഹോസ്ദുർഗ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഷിജോയെ ആംബുലൻസിൽ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അവിവാഹിതനാണ്.

Show Full Article
TAGS:kanhangad train 
News Summary - young man fell from train and died
Next Story