Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടുപന്നിയെ കർഷകൻ വെടിവച്ചു കൊന്നു.
text_fieldsbookmark_border
കുമ്പള: കൃഷിയിടത്തിൽ നാശങ്ങൾ വരുത്തിയ കാട്ടുപന്നിയെ കർഷകൻ വെടിവച്ചു കൊന്നു. ബാഡൂർ ധർമ്മത്തടുക്കയിലെ മേപ്പോഡിൽ അഡ്വ. പ്രദീപ് റാവു എന്നയാളാണ് കാട്ടുപന്നിയെ വെടിവച്ചു കൊന്നത്. സർക്കാർ ലൈസൻസുള്ള തോക്കുള്ള കർഷകർക്ക് ഉപദ്രവകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാം എന്നുള്ള സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പന്നിയെ കൊന്നത്. കാസറഗോഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ തോമസ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ബാബു കെ, ജയകുമാരൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഉമർ ഫാറൂഖ്, എന്നിവരുടെ നേതൃത്വത്തിൽ നിയമാനുസൃതമായി സംസ്കരിച്ചു.
Next Story

