രാജസ്ഥാൻ സ്വദേശിനി കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച നിലയിൽ
text_fieldsകവിത
കാഞ്ഞങ്ങാട്: രാജസ്ഥാൻ സ്വദേശിനി കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് ജഗദാംബ ഗാർമെൻറ്സ് സ്ഥാപനം നടത്തുന്ന രാജസ്ഥാൻ സ്വദേശി താക്കൂറാമിെന്റ(ചക്രറാം) ഭാര്യ കവിതയെയാണ് (21) വെള്ളിയാഴ്ച രാവിലെ കോട്ടച്ചേരി ആകാശ് ഓഡിറ്റോറിയത്തിനു പിറകുവശത്ത് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്.
താക്കൂറാമും ഭാര്യ കവിതയും കാഞ്ഞങ്ങാട് ദുർഗ ഹൈസ്കൂളിന് സമീപം വാടക ക്വാർട്ടേഴ്സിലാണ് താമസം. വെള്ളിയാഴ്ച രാവിലെ ഭർത്താവ് എഴുന്നേറ്റപ്പോൾ ഭാര്യയെ കാണാനില്ലായിരുന്നു. ഇതിനിടയിലാണ് കവിത റെയിൽപാളത്തിൽ മരിച്ചതായി വിവരം ലഭിച്ചത്. ഇവരുടെ രണ്ട് വയസ്സുള്ള മകൻ കാർത്തിക് രാജസ്ഥാനിലാണുള്ളത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

