Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKasaragodchevron_rightമഴ: കുടകിൽ കനത്ത...

മഴ: കുടകിൽ കനത്ത നാശം​; 70കാരൻ ഒഴുക്കിൽപെട്ട് മരിച്ചു

text_fields
bookmark_border

വിരാജ്​പേട്ട: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ​തോ​ടെ കർണാടകയിലെ വി​വി​ധ ജി​ല്ല​ക​ളി​ൽ വ്യാ​പ​ക നാ​ശം. കു​ട​ക് ജി​ല്ല​യി​ലാ​ണ് ക​ന​ത്ത നാ​ശ​മു​ണ്ടാ​യ​ത്. ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ലു​ള്ള മ​ണ്ണി​ടി​ച്ചി​ലു​ക​ളു​ണ്ടാ​യി. ഒ​ഴു​ക്കി​ൽ​പെ​ട്ട് 70കാ​ര​ൻ മ​രി​ച്ചു. മ​ടി​ക്കേ​രി താ​ലൂ​ക്കി​ലെ ആ​വ​ന്ദൂ​ർ ഗ്രാ​മ​ത്തി​ലെ ബാ​ബി ചി​ന​പ്പ (70) ആ​ണ് മ​രി​ച്ച​ത്. വീ​ടി​നു സ​മീ​പം ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ പു​ഴ​യി​ലാ​ണ് ഇ​ദ്ദേ​ഹം ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മു​ത​ൽ എ​ൻ.​ഡി.​ആ​ർ.​എ​ഫ്, എ​സ്.​ഡി.​ആ​ർ.​എ​ഫ്, ഫ​യ​ർ​ഫോ​ഴ്സ്, പൊ​ലീ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന തി​ര​ച്ചി​ലി​നൊ​ടു​വി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ കു​ട​ക് ജി​ല്ല​യി​ൽ ആ​രം​ഭി​ച്ച ശ​ക്ത​മാ​യ മ​ഴ ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. മ​ടി​ക്കേ​രി-​മം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത 275ൽ ​മ​ണ്ണി​ടി​ഞ്ഞു. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി വൈ​കി​യ​തി​നെ തു​ട​ർ​ന്നാ​ണ് മ​ണ്ണി​ടി​ച്ചി​ൽ. മ​തി​ൽ​കെ​ട്ടി സം​ര​ക്ഷി​ച്ച സ്ഥ​ല​ത്താ​ണ് മ​ണ്ണി​ടി​ഞ്ഞ​ത്. മ​ടി​ക്കേ​രി​യി​ലെ ആ​കാ​ശ​വാ​ണി​യു​ടെ ട​വ​റും മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ർ​ന്ന് അ​പ​ക​ട​ഭീ​ഷ​ണി​യി​ലാ​യി.

ഏ​റെ കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ട​വ​റാ​ണി​ത്. ഹാ​രം​ഗി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി സം​ഭ​ര​ണ​ശേ​ഷി​യി​ലേ​ക്ക് എ​ത്തി​യ​തോ​ടെ നാ​ലു ഷ​ട്ട​റു​ക​ൾ തു​റ​ന്നു. ഭാ​ഗ​മ​ണ്ഡ​ല​യി​ൽ കാ​വേ​രി ന​ദി​യുെ​ട ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ഭാ​ഗ​മ​ണ്ഡ​ല​യി​ലെ ത്രീ​വേ​ണി സം​ഗ​മ​ത്തി​ലെ പ​ടി​ക്കെ​ട്ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി. ത​ല​ക്കാ​വേ​രി​യി​ൽ 140 മി​ല്ലി മീ​റ്റ​ർ മ​ഴ​യാ​ണ് ബു​ധ​നാ​ഴ്ച ല​ഭി​ച്ച​ത്. ഭാ​ഗ​മ​ണ്ഡ​ല​യി​ൽ 103 മി​ല്ലി മീ​റ്റ​ർ മ​ഴ​യും ല​ഭി​ച്ചു. മ​ടി​ക്കേ​രി ഫീ​ൽ​ഡ് മാ​ർ​ഷ​ൽ കെ.​എം. ക​രി​യ​പ്പ കോ​ള​ജി​ന് സ​മീ​പം മ​രം ക​ട​പു​ഴ​കി വൈ​ദ്യു​തി തൂ​ണു​ക​ൾ ത​ക​ർ​ന്നു. നി​ര​വ​ധി​യി​ട​ങ്ങ​ളി​ലെ വൈ​ദ്യു​തി തൂ​ണു​ക​ളും ത​ക​ർ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:COORG
News Summary - Rain: Heavy damage coorg; The 70-year-old died in the flood
Next Story