പൂക്കോയ തങ്ങൾ അന്തരിച്ചു
text_fieldsതൃക്കരിപ്പൂർ: മുതിർന്ന മതപണ്ഡിതൻ വൾവക്കാട്ടെ അൽഹാജ് എ. പൂക്കോയ തങ്ങൾ (87) നിര്യാതനായി. കൈക്കോട്ടുകടവ് പൂക്കോയ തങ്ങൾ ഹയർ സെക്കൻഡറി സ്‌കൂളിൽ അറബിക് അധ്യാപകനായിരുന്ന അദ്ദേഹം രണ്ടുപതിറ്റാണ്ടുകാലം യു.എ.ഇ ഡിഫൻസിൽ സേവനമനുഷ്ഠിച്ചു. പിന്നീട് വിശ്രമ ജീവിതം നയിക്കവേ ആത്മീയ, ധാർമിക മേഖലകളിൽ പ്രദേശത്തിന് വഴികാട്ടിയായി. വൾവക്കാട് മുസ്‌ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു.
പുതിയങ്ങാടി വേളാമ്പുറം മുത്തുക്കോയ- കുഞ്ഞി ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: വി.എൻ. ഖദീജ. മക്കൾ: റഹ്‌മത്ത് ബീവി, മുത്തുക്കോയ (സോഫ്റ്റ്വെയർ ഡെവലപ്പർ), സുമയ്യ ബീവി, റൈഹാനത്ത് ബീവി, ത്വാഹ കോയ. മരുമക്കൾ: പരേതനായ ആറ്റക്കോയ മാണിക്കോത്ത്, സാബിറ ബീവി കമ്പിൽ, സയ്യിദ് അബ്ദുല്ല പോത്താംകണ്ടം, ഒ.കെ. അബ്ദുറാസിഖ് കോഴിക്കോട്. സഹോദരങ്ങൾ: അലവി തങ്ങൾ വടക്കുമ്പാട്, ഹബീബ് കോയ തങ്ങൾ കവ്വായി, കുഞ്ഞിക്കോയ തങ്ങൾ കമ്പിൽ, പരേതനായ കുഞ്ഞിബീവി പുതിയങ്ങാടി.

