കാസർകോട് നഗരസഭ മുൻ അംഗം പുതിയപുര ശംസുദ്ധീൻ ഹാജി അന്തരിച്ചു
text_fieldsതായലങ്ങാടി: കാസർകോട് നഗരസഭ മുൻ അംഗവും മുസ്ലിം ലീഗിന്റെയും മുസ്ലിം ജമാഅത്തിന്റെയും സജീവ പ്രവർത്തകനുമായ തായലങ്ങാടി പുതിയപുര ശംസുദ്ദീൻ ഹാജി (77) നിര്യാതനായി. 1979-84 കാലഘട്ടത്തിൽ പരേതനായ കെ.എസ്. സുലൈമാൻ ഹാജി നഗരസഭ ചെയർമാനായപ്പോൾ തായലങ്ങാടിയെ പ്രതിനിധീകരിച്ച് നഗരസഭ കൗൺസിലറായി.
തായലങ്ങാടി ഖിള്ർ ജമാഅത്ത് മുൻ ജനറൽ സെക്രട്ടറി, പള്ളം ഹൈദ്രോസ് ജുമാ മസ്ജിദ് മുൻ ജനറൽ സെക്രട്ടറി, പുതിയ ബസ് സ്റ്റാന്റിലെ സുന്നി സെന്റർ ജുമാ മസ്ജിദ്-മുസ്ലീം ജമാഅത്ത് ഭാരവാഹി, തളങ്കര നാഷനൽ സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കായിക- കാരുണ്യ മേഖലകളിലും സജീവ സാന്നിധ്യമായിരുന്നു. യൂത്ത് ലീഗിന്റെയും മുസ്ലിം ലീഗിന്റെയും ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.
പരേതരായ അബ്ദുൽ ഖാദറിന്റെയും ഹലീമ ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ഷഫീൽ പുതിയപുര (ദുബൈ), യാസ്മിൻ, സുമയ്യ. മരുമക്കൾ: അബ്ദുൽറഹ്മാൻ ചൂരി, നൂറുദ്ദീൻ ചൂരി, സുബൈദ. സഹോദരങ്ങൾ: പുതിയപുര ബഷീർ, സുഹ്റ പുതിയപുര, പരേതയായ ആയിഷ പുതിയപുര.