ഹോട്ടൽ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു
text_fieldsഷഫീക്ക്
കാഞ്ഞങ്ങാട്: നഗരത്തിലെ ഹോട്ടൽ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ ജീവനക്കാരൻ കണ്ണൂർ താഴെചൊവ്വയിലെ കെ.പി. ഷഫീക്കാണ് (48) മരിച്ചത്. തിങ്കളാഴ്ച രാത്രി വിനായക തിയറ്ററിൽ സിനിമ കാണുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സുഹൃത്തുക്കൾ ചേർന്ന് ഷെഫീക്കിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കഴിഞ്ഞ അഞ്ചുവർഷമായി കാഞ്ഞങ്ങാട് പരിസരത്തെ ഹോട്ടലുകളിൽ ജോലിചെയ്തുവരുകയായിരുന്നു. നേരത്തെ മാവുങ്കാലിലെ ഹോട്ടലിലായിരുന്നു. അഞ്ചുദിവസം മുമ്പാണ് ഷഫീക്ക് റഹ്മത്ത് ഹോട്ടലിൽ ജോലിക്കെത്തിയത്. സി.പി. മുഹമ്മദലിയുടെയും കെ.പി. സഫിയയുടെയും മകനാണ്. ഭാര്യ: ഷർമിന. മക്കൾ: ഷെഹസാദ്, ഷെസിദ. സഹോദരങ്ങൾ: ഷഹനാസ്, ഷമീർ ഷാജിദ്, പരേതനായ ഷബീർ. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.

