വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
text_fieldsരാമചന്ദ്ര അഡിഗെ
ബദിയടുക്ക: ബേള കുമാരമംഗലം ക്ഷേത്ര മേൽശാന്തി വേദമൂർത്തി രാമചന്ദ്ര അഡിഗെയെ (69) വീട്ടുപറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂജാരിയും വേദപണ്ഡിതനുമായ വിഷ്ണു അഡിഗെയുടെയും പത്മാവതിയമ്മയുടെയും മകനാണ്.
ഭാര്യ: ഗായത്രി. മക്കൾ: പല്ലവി, ശ്രീവല്ലി. സഹോദരങ്ങൾ: കൃഷ്ണ അഡിഗെ, സുബ്രഹ്മണ്യ അഡിഗെ, ഗണപതി അഡിഗെ, പത്മനാഭ ശർമ (ഇരിങ്ങാലക്കുട). വെള്ളിയാഴ്ച വൈകീട്ട് കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് വീട്ടുപറമ്പിലെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
കാസർകോടുനിന്ന് എത്തിയ അഗ്നിരക്ഷസേനയും ബദിയടുക്ക പൊലീസും മൃതദേഹം പുറത്തെടുത്തു. സംഭവം അന്വേഷിച്ചു വരുന്നതായി ബദിയടുക്ക പൊലീസ് അറിയിച്ചു.

