കാസർകോട് നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഖാദർ ബങ്കര നിര്യാതനായി
text_fieldsകാസർകോട്: മുസ്ലീം ലീഗിന്‍റെ സജീവ പ്രവർത്തകനും കാസർകോട് നഗരസഭ മുൻ വികസന-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്ന നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മൂസ മൻസിലിലെ അബ്ദുൽ ഖാദർ ബങ്കര (67) നിര്യാതനായി. അസുഖബാധിതനായി ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.
വ്യാഴാഴ്ച്ച രാത്രി പതിനൊന്നരയോടെ കാസർകോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നഗരസഭയിൽ ബങ്കരക്കുന്ന്, പള്ളം വാർഡുകളെ പ്രതിനിധീകരിച്ച് മൂന്ന് തവണ കൗൺസിൽ അംഗമായി. രണ്ട് തവണ വികസന-ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായിരുന്നു. വാർഡുകളിൽ വികസനങ്ങൾ എത്തിക്കാനും നഗരസഭയുടെ ആരോഗ്യമേഖലയിൽ സജീവമായി പ്രവർത്തിക്കാനും കഴിഞ്ഞു. മുസ്ലീം ലീഗ് കാസർകോട് മണ്ഡലം ജോ. സെക്രട്ടറി, മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റി, ട്രഷറർ തുടങ്ങിയ പദവികൾ വഹിച്ചു.
നെല്ലിക്കുന്ന് ഗേൾസ് എച്ച്.എസ്.എസ് പി.ടി.എ കമ്മിറ്റി പ്രസിഡന്‍റ്, നെല്ലിക്കുന്ന് അൻവാറുൽ ഉലൂം എ.യു.പി സ്കൂൾ, നെല്ലിക്കുന്ന് മുഹ്യയുദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റി, ബങ്കരക്കുന്ന് രിഫായിയ മസ്ജിദ്-മദ്രസ കമ്മിറ്റി ഭാരവാഹിത്വം എന്നിവ വഹിച്ചു. പരേതരായ മൂസ കുഞ്ഞി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: സക്കീന മൊഗ്രാൽ.
മക്കൾ: സാജിദ, ഷംസീദ, സഫരിയ, ഷംന, സഹല. മരുമക്കൾ: നിസാർ നെല്ലിക്കുന്ന് (ദുബൈ), ഷബീർ മൊഗ്രാൽപുത്തൂർ, ഖലീൽ ആദൂർ, സമീർ ചട്ടഞ്ചാൽ (ദുബൈ), നദീർ തളങ്കര (ഖത്തർ). സഹോദരങ്ങൾ: സുബൈദ, ഫാത്തിമ, ഖൈറുന്നിസ. പരേതരായ മുഹമ്മദ് കുഞ്ഞിമൂസ, സുഹറാബി. വെള്ളിയാഴ്ച്ച രാവിലെ പതിനൊന്നോടെ നെല്ലിക്കുന്ന് മുഹ്യുദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

