സ്പോർട്സ് കൗൺസിൽ കാസർകോട് ജില്ല മുൻപ്രസിഡൻറ് എൻ.എ. സുലൈൻമാൻ അന്തരിച്ചു
text_fieldsകാസർകോട്: സ്പോർട്സ് കൗൺസിൽ മുൻ ജില്ല പ്രസിഡന്റും നാഷണൽ സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റും പ്രമുഖ വ്യവസായിയുമായ സിറാമിക്സ് റോഡ് പ്ലസന്റ് വില്ലയിലെ എൻ.എ. സുലൈമാൻ(63) അന്തരിച്ചു.ഞായറാഴ്ച രാവിലെ നുള്ളിപ്പാടിയിലെ കെയർവെൽ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്നാണ് രാത്രി ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.
കേരള സ്മോൾ സ്കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷൻ ജില്ലാ ട്രഷർ, ടേബിൾ ടെന്നീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ്, നെറ്റ് ബോൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, കാസർകോട് മർച്ചന്റ്സ് ആൻഡ് ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രവർത്തകസമിതി അംഗം, ദേശീയ കായിക വേദി ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയാണ്. ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ കോഴി ഫാമുകളിലൊന്നായ കാസർകോട് എം ജി റോഡ് ഹൈ ലൈൻ പ്ലാസ ആസ്ഥാനമായുള്ള സ്റ്റാൻഡേർഡ് ഹാച്ചറീസ് ആന്റ് ഫാംസ് ഉടമയും കാസർകോട് പ്രസ്റ്റീജ് സെന്ററിലെ ഭാരത് ഗ്യാസ് ഏജൻസി ഡീലറുമാണ്. പരേതരായ അബ്ദുല്ല ഹാജിയുടെയും ആസിയുമ്മയുടെയും മകനാണ്. ഭാര്യ :മുംതാസ് പട് ല. മക്കൾ: സുനൈസ്, സുഫാസ്, ഡോ സുനൈല (ജർമ്മനി) സുസുല (മെഡിക്കൽ സ്റ്റുഡൻറ്, ചെന്നൈ). മരുമക്കൾ: ഡോ.അസീസ്, റിനയ
സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, അബ്ദുസ്സലാം, സഈദ്, ആഇശ നെല്ലിക്കുന്ന്, സുഹ്‌റ തളങ്കര, സഫിയ വിദ്യാനഗർ, ജമീല തളങ്കര, റാബിയ തായലങ്ങാടി, ഉമ്മു ഹലീമ വിദ്യാനഗർ. ഇന്നലെ അർദ്ധരാത്രി വരെ പുലിക്കുന്ന് സന്ധ്യാരാഗത്തിൽ കാസർകോട് മർച്ചന്റ് അസോസിയേഷൻ ഒരുക്കിയ ലോകകപ്പ് ഫുട്ബോൾ ബിഗ് സ്ക്രീൻ വേദിയിൽ സജീവമായിരുന്നു. ഖബറടക്കം രാത്രിയോടെ തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ് അങ്കണത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

