Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKasaragodchevron_rightഅവധിക്ക്​...

അവധിക്ക്​ നാട്ടിലേക്ക്​ പോയ പ്രവാസി വഴിമധ്യേ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
അവധിക്ക്​ നാട്ടിലേക്ക്​ പോയ പ്രവാസി വഴിമധ്യേ വാഹനാപകടത്തിൽ മരിച്ചു
cancel

അജ്മാൻ: അജ്​മാനിൽ നിന്ന്​ അവധിക്ക്​ നാട്ടിലേക്ക്​ പോകുകയായിരുന്നു പ്രവാസി മലയാളി വഴി മധ്യേ വാഹനാപകടത്തിൽ മരിച്ചു. കാസർഗോഡ് ചെറുവത്തൂർ കൈതക്കാട് സ്വദേശി സഫ ഹാജിക്ക എന്നറിയപ്പെടുന്ന പി.സി. അബ്ദുർറഹ്മാൻ ഹാജി (62) ആണ്​ മരണപ്പെട്ടത്​. വെള്ളിയാഴ്ച രാവിലെയാണ്​ ഇദ്ദേഹം അജ്മാനിൽ നിന്നും യാത്രാതിരിച്ചത്​. കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകവേ കണ്ണൂർ പരിയാരത്തിന് സമീപം വെച്ച് ഇദ്ദേഹം സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അബ്​ദുറഹ്​മാനെ ഉടൻ പരിയാരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി വർഷങ്ങളായി അജ്മാനിൽ ഹോട്ടൽ കച്ചവടം ചെയ്തുവരികയായിരുന്നു. ഭാര്യ ആയിഷ. മക്കൾ : അബ്ദു, ഫസൽ, റാഷിദ്, മറിയം, ഹസീന. അജ്മാൻ തൃക്കരിപ്പൂർ കെ.എം.സി.സി യുടെ ആഭിമുഖ്യത്തിൽ മയ്യിത്ത് നമസ്കാരം സംഘടിപ്പിച്ചു. അജ്മാനിലെ കെ.എം.സി.സി, എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഏറെ സജീവമായിരുന്നു അജ്മാനിലെ മുവൈഹാത്തിൽ സഫ റെസ്റ്റൊറന്‍റ്​ ഉടമയാണ്​ സഫ ഹാജിക്ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObitOmanKasargod
News Summary - Expatriate on vacation dies in a road accident on the way home
Next Story