Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോലിക്കിടെ ഷോക്കേറ്റ്‌ ചികിത്സയിലിരുന്ന കെ.എസ്‌.ഇ.ബി ജീവനക്കാരൻ മരിച്ചു

text_fields
bookmark_border
sanoj death
cancel
camera_alt

സനോജ്‌

ചെറുവത്തൂർ: ജോലിക്കിടെ ഷോക്കേറ്റ്‌ ചികിത്സയിലിരുന്ന കെ.എസ്‌.ഇ.ബി ജീവനക്കാരൻ മരിച്ചു. പൊതാവൂരിലെ കെ.എം. സനോജ്‌ (33) ആണ് മരിച്ചത്‌.

കെ.എസ്‌.ഇ.ബി. കാഞ്ഞങ്ങാട്‌ സബ്‌ സ്‌റ്റേഷനിലെ താൽക്കാലിക ജീവനക്കാരനായിരുന്നു. രണ്ടാഴ്‌ച മുമ്പാണ്‌ ജോലിക്കിടെ സനോജിന് ഷോക്കേറ്റത്‌.

ഇതിനെ തുടർന്ന്‌ കോഴിക്കോട്‌ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. റിട്ട. അധ്യാപകൻ ഇ.വി. കേളപ്പൻെറയും കെ. എം. ശാരദയുടെയും മകനാണ്‌. ഭാര്യ: നിഷിത (റെയിൽ​വേ ജീവനക്കാരി). മകൻ: ദേവാൻസ്‌. സഹോദരങ്ങൾ: രഷിത (പുത്തൂർ), സവിത (അന്നൂർ), സജീഷ്‌ (പൊതാവൂർ എ.യു.പി.എസ്‌ അധ്യാപകൻ).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - electric shock during job KSEB employee dies while undergoing treatment
Next Story